ബെംഗളൂരു: എന്‍ഐഎ പ്രത്യേക കോടതിയില്‍ ബെംഗളൂരു സ്‌ഫോടന കേസിലെ സാക്ഷിവിസ്താരം തുടങ്ങുന്ന ചൊവ്വാഴ്ച, ലാല്‍ബാഗ് സഹായ ആശുപത്രിയില്‍ ചികിത്സയിലുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ ഹാജരാക്കും.
സ്‌ഫോടനവുമായി ബന്ധപ്പെട്ട്, കുടക് സോമവാര്‍പേട്ട് ഹൊസത്തോട്ട ലക്കേരി എസ്‌റ്റേറ്റിലെ ഇഞ്ചിത്തോട്ടത്തില്‍ കേസിലെ ഒന്നാം പ്രതിയും ലഷ്‌കറെ തയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായിരുന്ന തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനാ യോഗത്തില്‍ മഅദനിയെ കണ്ടെന്നു പൊലീസിനു മൊഴികൊടുത്ത കെ.ബി. റഫീഖിനെയാണ് ചൊവ്വാഴ്ച വിസ്തരിക്കുന്നത്.
റഫീഖ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസില്‍ 31-ാം പ്രതിയായി മഅദനിയെ ഉള്‍പ്പെടുത്തിയത്. കര്‍ണാടക സര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്ന്, 11ന് ആണു പാരപ്പന അഗ്രഹാര പ്രത്യേക കോടതിയില്‍ നിന്നു കേസ് സിറ്റി സിവില്‍ കോടതിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഐഎ പ്രത്യേക കോടതിക്കു കൈമാറി ഉത്തരവായത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment