കാസര്കോട്: നഗരത്തിലൂടെ വിരണ്ടോടിയ പോത്ത് രണ്ട് കാറും ഒരു ബൈക്കും സ്കൂട്ടറും തകര്ത്തു. ഒടുവില് വിദ്യാനഗര് ഐസ് ഫാക്ടറിക്ക് സമീപത്തെ വീടിന് മുന്നിലേക്കോടിയ പോത്തിനെ മണിക്കൂറുകള് നീണ്ട പരിശ്രമത്തിലൂടെ ഫയര്ഫോഴ്സും പൊലീസും നാട്ടുകാരും ചേര്ന്ന് വരിഞ്ഞുകെട്ടി.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. ആറ് മണിയോടെയാണ് പോത്തിനെ തളച്ചത്.
ആലിയ ലോഡ്ജിന് മുന്നിലെ റോഡരികില് നിര്ത്തിയിട്ടിരുന്ന മാരുതി 800 കാറും ബൈക്കും കുത്തി തകര്ത്ത പോത്ത് റോഡിലൂടെ ഓടി. വായില് നിന്നും ചോരയൊലിപ്പിച്ചുകൊണ്ടോടിയ പോത്ത് യാത്രക്കാരിലും പരിഭ്രാന്തിയുളവാക്കി. കണ്‍ട്രോള്‍ റൂമില് നിന്നും എത്തിയ പൊലീസ് ജീപ്പില് പിന്തുടര്ന്നു; ഒപ്പം നാട്ടുകാരും. വിദ്യാനഗര് ഐസ് ഫാക്ടറിക്ക് സമീപത്തെ വീടിന്റെ കോമ്പൗണ്ടില്‍ കയറിയ പോത്തിനെ പിടിക്കാന് ആദ്യം നടത്തിയ ശ്രമങ്ങള് വിഫലമായി. ഗെയ്റ്റ് പൂട്ടിയതോടെ പോത്തിന് പുറത്തിറങ്ങാന് പറ്റാതായി. കോമ്പൗണ്ടിനകത്തുണ്ടായിരുന്ന മാരുതി സിഫ്റ്റ് കാറിലും കുത്തി കേടുപാടുണ്ടാക്കി. മോട്ടോര് പന്പ് ഉപയോഗിച്ച് പോത്തിന്റെ പുറത്ത് വെള്ളം പന്പ് ചെയ്തതോടെ ശാന്തമായി. അതോടെ ഫയര്ഫോഴ്സുമെത്തി. കയര് കുരിക്കിട്ടെറിഞ്ഞാണ് പോത്തിനെ കീഴ്പ്പെടുത്തിയത്. ഒടുവില് കാലുകള് കൂട്ടിക്കെട്ടി കോമ്പൗണ്ടിനകത്തെ തെങ്ങില് തളച്ചു.
തകര്ക്കപ്പെട്ട വാഹനങ്ങളുടെ ഉടമകള് പോത്തിന്റെ ഉടമയെ അന്വേഷിച്ചുവരികയാണ്. നഷ്ടപരിഹാരം ലഭിച്ചാല് മാത്രമേ പോത്തിനെ വിട്ടുകൊടുക്കൂ എന്നാണ് വാഹന ഉടമകളുടെ നിലപാട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment