ഇരിട്ടി: ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വരവെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ബാംഗ്ലൂരില്‍ നിന്നും കണ്ണൂര്‍ അഞ്ചരക്കണ്ടിയിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണില്‍ ഇടിച്ചത്. അഞ്ചരക്കണ്ടി സ്വദേശി തട്ടാരിയില്‍ ദില്‍ഷാദ് മന്‍സിലില്‍ ദില്‍ഷാദ് (36) ആണ് മരിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കൂടെ ഉണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശി അസ്‌കര്‍ (32 ) നെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഏഴിന് കൂട്ടുപുഴ- ഇരിട്ടി റോഡില്‍ കുന്നോത്ത് ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടം. ദില്‍ഷാദ് ഓടിച്ച കെ.എല്‍. 58 എ 6641മാരുതി കാറാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയും ഉറങ്ങിപ്പോയതുമാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അമിതവേഗതയിലെത്തിയ കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചശേഷം റോഡു വക്കിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിനടിയില്‍ നിന്നും വണ്ടിയിലുണ്ടായിരുന്ന രണ്ടുപേരെയും പുറത്തെടുക്കുമ്പോഴെക്കും ദില്‍ഷാദ് മരിച്ചിരുന്നു.
ഇരിട്ടിയില്‍ നിന്നും അഗ്നിശമനസേനയും ഗ്രേഡ് എസ്.ഐമാരായ ദാമോദരന്‍, പീയൂസ്, വനിതാ എസ്.ഐ. ബ്രിജിത്ത ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
മരിച്ച ദില്‍ഷാദ് രണ്ട് മാസം മുന്‍പാണ് റിയാദില്‍ നിന്നും ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്. റിയാദിലേക്ക് പോകുന്ന ഒരു സുഹൃത്ത് വശം ചിലസാധനങ്ങള്‍ കൊടുത്തയക്കുവാനായി ബാംഗ്ലൂരില്‍ പോയി വരവേയാണ് അപകടം. പിതാവ്: ഷംസുദ്ദീന്‍. മാതാവ്: കുഞ്ഞലു. ഭാര്യ: ഷബാന. മക്കള്‍: ഷദ, ഷിപിന്‍, ഷര്‍ലിസ് , റിയാല്‍ (രണ്ടു മാസം). സഹോദരങ്ങള്‍: നവാസ്, റഫ്‌നാസ്, റജില.
No comments:
Post a Comment