മംഗളൂരു: ഒരു മാസം മുമ്പ് ബെഞ്ചായില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ബെജായ് കാപ്പിക്കാട്ടെ റഫീഖിന്റെ ഭാര്യ റഫീന (23) യെയാണ് ഒക്ടോബര്‍ പത്ത് മുതല്‍ കാണാതായത്.
രോഗിയായ അമ്മായിയമ്മയെ കാണാന്‍ രാവിലെ 9 മണിക്ക് എ.ജെ. ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടതായിരുന്നു റഫീന. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഉര്‍വ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നാലടി പതിനഞ്ച് ഇഞ്ച് ഉയരമുള്ള റഫീന കന്നഡ, തുളു, മലയാളം ഭാക്ഷകള്‍ സംസാരിക്കാനറിയാം. കാണാതാവുമ്പോള്‍ സല്‍വാറും കമ്മീസും ബുര്‍ഖയുമായിരുന്നു വേഷം. കൈയിലൊരു പച്ച ബാഗും ഉണ്ടായിരുന്നു.
യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉര്‍വ പോലീസ് സ്‌റ്റേഷനിലോ, പോലീസ് കണ്‍ട്രോള്‍ റൂമിലെ 2220521, 2220514 (എ.സി.പി), 2220801 (പോലീസ് കമ്മീഷണറുടെ ഓഫീസ്), 9480802323 (സബ് ഇന്‍സ്‌പെക്ടര്‍) എന്നീ നമ്പറുകളുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രോഗിയായ അമ്മായിയമ്മയെ കാണാന്‍ രാവിലെ 9 മണിക്ക് എ.ജെ. ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടതായിരുന്നു റഫീന. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഉര്‍വ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നാലടി പതിനഞ്ച് ഇഞ്ച് ഉയരമുള്ള റഫീന കന്നഡ, തുളു, മലയാളം ഭാക്ഷകള്‍ സംസാരിക്കാനറിയാം. കാണാതാവുമ്പോള്‍ സല്‍വാറും കമ്മീസും ബുര്‍ഖയുമായിരുന്നു വേഷം. കൈയിലൊരു പച്ച ബാഗും ഉണ്ടായിരുന്നു.
യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉര്‍വ പോലീസ് സ്‌റ്റേഷനിലോ, പോലീസ് കണ്‍ട്രോള്‍ റൂമിലെ 2220521, 2220514 (എ.സി.പി), 2220801 (പോലീസ് കമ്മീഷണറുടെ ഓഫീസ്), 9480802323 (സബ് ഇന്‍സ്‌പെക്ടര്‍) എന്നീ നമ്പറുകളുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
No comments:
Post a Comment