കണ്ണൂര്‍: നിര്‍ധന കുടുംബത്തിന് പ്രതീക്ഷയായി സഊദിയിലെത്തിയ ഏക മകന് 'ആടു ജീവിതം'. സങ്കട ക്കയത്തിലാണ് മാതാപിതാക്കളും സഹോദരിമാരും. കണ്ണൂരിലെ അഴീക്കോട് പള്ളിക്കുന്നുമ്പ്രത്തെ കക്കോപ്രത്ത് വീട്ടില്‍ മുകേഷാണ് സഊദിയില്‍ ദുരിത ജീവിതം നയിക്കുന്നത്.
ശമ്പളം പോലും ലഭിക്കാതെയാണ് ഈ യുവാവിന്റെ പ്രവാസ ജീവിതം. അയല്‍വാസിയായ അന്‍സാരി നല്‍കിയ വിസയിലാണ് മുകേഷ് സഊദിയിലെത്തിയത്. തോട്ടത്തില്‍ ചെടികള്‍ക്ക് വെള്ളം നനക്കല്‍, ചെടി കട്ട് ചെയ്യല്‍ എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് ഹൗസ് ഡ്രൈവര്‍ വിസയിലാണ് മുകേഷ് സഊദിയിലെത്തിയത്. 18,000 രൂപയാണ് വിസക്ക് നല്‍കിയത്. മെഡിക്കല്‍, എമിഗ്രേഷന്‍ എന്നിവക്കായി 20,000 രൂപയും മറ്റ് ചെലവുകളും.
സഊദിയിലെത്തിയപ്പോഴാണ് അഞ്ചംഗ കുടുംബത്തിന്റെ പ്രതീക്ഷയായി കടല്‍ കടന്ന മുകേഷിന് മരുഭൂമിയില്‍ ആടുകളെ മേക്കുന്ന ജോലിയാണെന്ന് മനസിലായത്. മൂന്ന് മാസം മുമ്പ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് പരിചയപ്പെട്ട സുഹൃത്തിന്റെ ഫോണില്‍ മുകേഷ് വിളിച്ചപ്പോഴാണ് ഈ കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞത്. രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ് ജോലി സമയം. കൂടാതെ കടുത്ത പീഡനങ്ങളും. വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്നും വിസ നല്‍കിയയാള്‍ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് അന്ന് മുകേഷ് പറഞ്ഞത്.
ആറു മാസമായി സഊദിയിലുള്ള മകനെ കുറിച്ച് മൂന്ന് മാസമായി ഒരു വിവരവുമില്ലെന്ന് കൂലിപ്പണിക്കാരനായ പിതാവ് കെ.മുരളിയും മാതാവ് പുഷ്പജയും പറഞ്ഞു. അന്‍സാരി സ്‌പോണ്‍സറായ മണി ആന്‍ അമോദ് വില്‍ അല്‍ അലാസിയില്‍ നിന്ന് മുകേഷിനെ സഊദിയിലെത്തിക്കാന്‍ 10,000 റിയാല്‍ (ഇന്ത്യന്‍ തുക 1.25 ലക്ഷം) വാങ്ങിയെന്നും 10,000 റിയാലിന് പകരം 2.5 ലക്ഷം രൂപ തിരിച്ച് കൊടുത്താല്‍ മാത്രമേ തങ്ങളുടെ മകനെ നാട്ടിലേക്ക് അയക്കുകയുള്ളൂവെന്നുമാണ് അറിയാനായത്.

മുകേഷിനെ കൂടാതെ ഷിംന, രേഷ്മ എന്നീ പെണ്‍മക്കളുമാണ് മുരളിക്കും പുഷ്പജയ്ക്കുമുള്ളത്. മൂത്ത മകളുടെ വിവാഹത്തിന് എടുത്ത 1.5 ലക്ഷം രൂപയുടെ കടം ഇവര്‍ക്കുണ്ട്. ഇതിനു പിന്നാലെയാണ് പലരില്‍ നിന്ന് കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും മുകേഷിനെ വിദേശത്തേക്കയച്ചത്. മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് വളപട്ടണം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് ഓഗസ്റ്റ് 31 നകം മുകേഷിനെ നാട്ടിലെത്തിക്കാമെന്ന് അന്‍സാരി ഉറപ്പും നല്‍കി. എന്നാല്‍ ഇപ്പോള്‍ യാതൊരു നടപടിയുമില്ല.
മുഖ്യമന്ത്രി, അഭ്യന്തര മന്ത്രി, കേന്ദ്ര വിദേശ കാര്യ, പ്രവാസി കാര്യ മന്ത്രി, എം.പി, എം.എല്‍.എ, ജില്ലാ കലക്ടര്‍, പൊലീസ് മേധാവി, ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് കൂടി പരാതി നല്‍കിയിട്ടുണ്ട്. അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച സങ്കട ഹരജിയില്‍ ഉറ്റ മകനെ നാട്ടിലെത്തിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ധനരായ മാതാപിതാക്കളുടെ ആവശ്യം.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment