Latest News

പെഷാവര്‍ ഭീകരാക്രമണം: 126 കുട്ടികളടക്കം 130 മരണം

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ സ കൊല്ലപ്പെട്ടവരുടെ എണ്ണം 130 ആയി. 126 കുട്ടികള്‍ ഇതില്‍ ഉള്‍പ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. 122ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു.

1,500ല്‍ അധികം കുട്ടികളെയും അധ്യാപകരെയുമാണ് ഭീകരര്‍ ബന്ദികളാക്കിയിരിക്കുന്നത്. ആറു ഭീകരരാണ് സ്‌കൂളിനുള്ളിലുള്ളത്. ശക്തമായ വെടിവയ്പ്പാണു നടക്കുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ തുരത്താനുള്ള ശ്രമം തുടരുന്നു. ഇരു വിഭാഗവും തമ്മില്‍ വെടിവയ്പ് തുടരുകയാണ്.

സൈനിക യൂണിഫോമിലെത്തിയ ഭീകരര്‍ സ്‌കൂളിനുളളില്‍ കടന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ദികളാക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനുളള സൈന്യത്തിന്റെ ശ്രമത്തിനിടെയാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. നൂറിലധികം കുട്ടികളെ സൈന്യം മോചിപ്പിച്ചിട്ടുണ്ട്. ചാവേറുകളില്‍ രണ്ടുപേര്‍ പൊട്ടിത്തെറിച്ചതായും പാക്ക് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടക വസ്തുക്കളടക്കം വന്‍തോതില്‍ ആയുധങ്ങളുമായാണ് ഭീകരര്‍ സ്‌കൂളിനുളളില്‍ കടന്നത്. അതേസമയം, തെഹ്‌രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചാവേറാക്രമണത്തിനു തയാറെടുത്തുള്ള സംഘമാണ് സ്‌കൂളിലുള്ളതെന്ന് അവര്‍ അറിയിച്ചു. സ്‌കൂളിനുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിവയ്പു നടത്തി.
Keywords: international News, Pakisthan News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.