Latest News

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ വീടുവളഞ്ഞ് പോലീസ് പിടികൂടി

കാഞ്ഞങ്ങാട്: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ ബന്ധുവീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്തു. പോലീസ് വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. ചട്ടഞ്ചാല്‍ സ്വദേശി കെ.പി.ഷക്കീറാ(24)ണ് അറസ്റ്റിലായത്.

ഇയാള്‍ നീലേശ്വരം ചായ്യോത്തെ ബന്ധുവീട്ടിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഹരിശ്ചന്ദ്രനായ്കിന്റെ സ്‌ക്വാഡില്‍ഉള്‍പ്പെട്ട സംഘം പിടികൂടുകയായിരുന്നു.
നാലുകേസുകളില്‍ പ്രതിയാണ് ഷക്കീര്‍. 2010 മാര്‍ച്ചില്‍ ഉദുമ സ്വദേശി അഷറഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് ജില്ലാ കോടതിയാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2010 ഏപ്രിലില്‍ ഉദുമയിലെ റസ്‌റ്റോറന്റ് ആക്രമിച്ചതാണ് മറ്റൊരു കേസ്.
ഈ വര്‍ഷം ജൂണ്‍ നാലിന് എരോലിലെ മൂസയുടെ കാര്‍ തകര്‍ക്കുകയും സുഹൃത്ത് നാസറിനെ അക്രമിക്കാന്‍ ശ്രമിക്കുകയും ശബ്ദം കേട്ട് തടയാന്‍ ശ്രമിച്ച നാസറിന്റെ ഭാര്യയെ കയ്യേററം ചെയ്ത കേസിലും ഒളിവില്‍ കഴിയുകയായിരുന്നു ഷക്കീര്‍. നാലുകേസുകളും ബേക്കല്‍ പോലീസാണ് റജിസ്റ്റര്‍ചെയ്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.