ചെറുവത്തൂര്‍: മുപ്പതിലധികം ചിത്രകാരന്‍മാര്‍ വരകളും വര്‍ണ്ണങ്ങളും കൊണ്ട് വിസ്മയം തീര്‍ത്തപ്പോള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ചെറുവത്തൂര്‍ ബസ് സ്റ്റാന്റ് പരിസരം കലാവര്‍ണ്ണം ചാര്‍ത്തി.
ജനുവരി 1 മുതല്‍ 8 വരെ കാടങ്കോട് ഗവ:ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവ പ്രചരണ ഭാഗമായാണ് ചിത്രകാരസംഗമം ഒരുക്കിയത്.
ജില്ലയിലെ ചിത്രകലാ അധ്യാപകരും, പ്രശസ്ത ചിത്രകാരന്മാരും പരിപാടിയില്‍ പങ്കെടുത്തു. കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്ക് കാടങ്കോടെക്ക് എത്തുന്നതിനുള്ള പ്രധാന പ്രവേശന കവാടമാണ് ചെറുവത്തൂര്‍. ഇവിടെ പ്രതിഭകള്‍ക്ക് സ്വാഗതമോതുന്ന തരത്തിലാണ് ക്യാന്‍വാസുകളില്‍ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ശ്യാമ ശശി, ജീവന്‍ നാരായണന്‍, രവി പിലിക്കോട്, വിപിന്‍ പലോത്ത്, ഷാജി കെ , ഹരിശ്രീ ഷാജി , പ്രമോദ് അടുത്തില, പത്മനാഭന്‍ നമ്പ്യാര്‍,വിജയകുമാര്‍ ബാലകൃഷ്ണന്‍ കൈതപ്രം, ശ്രീലക്ഷ്മി കെ എസ്, സുന്ദരന്‍ കാടങ്കോട്, ശ്രീഹരി കെ എസ് മധു കാരിയില്‍ തുടങ്ങിയവര്‍ ചിത്രരചനയില്‍ പങ്കെടുത്തു.
കരകൌശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഡി ഡി ഇ സി രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ.ശ്രീധരന്‍ കെ.പി പ്രകാശ് കുമാര്‍, വി.നാരായണന്‍, എ.അമ്പൂഞ്ഞി, ടി.വി കണ്ണന്‍, ലത്തീഫ് നീലഗിരി, പി.കമലാക്ഷന്‍, വി.കെ രാജേഷ്, ഷൌക്കത്തലി അക്കാണത്ത് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment