ചെറുവത്തൂര്‍: കല്യാണ വീടിലെ ബാക്കി വന്ന ഭക്ഷണ മാലിന്യങ്ങള്‍ ദേശീയ പാതയില്‍ തള്ളി നാട്ടുകാര്‍ പോലീസ് സഹായത്തോടെ തിരിച്ചെടുപ്പിച്ചു. ഞാണംകൈ വളവില്‍ അരകിലോമീറ്ററോളം നീളത്തില്‍ ബിരിയാണി കഴിച്ചതിന്റെ എല്ലുകളും, മറ്റ് ഭക്ഷണാവശിഷ്ടങ്ങളും തിങ്കളാഴ്ച രാവിലെയാണ് റോഡില്‍ നിരവധി പഌസ്റ്റിക് കവറുകളില്‍ കൊണ്ടുവന്ന് തള്ളിയനിലയില്‍ കണ്ടെത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തൊട്ടടുത്ത് താമസിക്കുന്നവര്‍ നാട്ടുകാരുടെ സഹായത്തോടെ ചന്തേര പൊലീസില്‍ പരാതി നല്‍കുകയും പോലീസെത്തി അന്വേഷണത്തില്‍ ചന്തേരയിലെ പ്രമുഖന്റെ വീട്ടില്‍ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ബാക്കി വന്ന മാലിന്യങ്ങളാണെന്ന് തിരിച്ചറിഞ്ഞു.
ഇതിനെത്തുടര്‍ന്ന് ചന്തേര ഇസ്സത്തുല്‍ സ്‌കൂള്‍ പരിസരത്തെ എ ജി മജീദ് ഹാജിയുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്. ഉടമയുടെ ചിലവില്‍ മാലിന്യം ഇവിടെ നിന്നും നീക്കാനുള്ള പോലീസ് ശ്രമം അല്‍പ്പനേരം സംഘര്‍ഷത്തിനിടയാക്കി .
ഉടമയെത്താതെ നീക്കരുതെന്ന ആവശ്യവുമായി നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത് . ചന്തേര എസ് ഐ പി വി രാജന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ ചര്‍ച്ചയില്‍ ഉച്ചക്ക് മാലിന്യം നീക്കുകയായിരുന്നു.
No comments:
Post a Comment