പരപ്പ: മലയോരത്തെ നൃത്തവിദ്യാലയത്തില്‍ 12കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് നൃത്താധ്യാപകനെ അറസ്റ്റ്‌ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പുളിങ്ങോം സ്വദേശിയായ രാജീവാണ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരപ്പയിലെ നൃത്തവിദ്യാലയത്തിലാണ് സംഭവം. മലയോരത്തെ ഒരു സ്‌കൂളിലെ 7-ാം തരം വിദ്യാര്‍ത്ഥിയായ 12കാരന്‍ രാജീവിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചുവരികയാണ്.
പതിവുപോലെ സംഭവ ദിവസവും കുട്ടി നൃത്തം പഠിക്കാനെത്തി. മറ്റെവിടെയും പഠിപ്പിക്കാത്തതും അവതരിപ്പിക്കാത്തതുമായ പുതിയ ഐറ്റം നൃത്തമാണെന്ന് പറഞ്ഞ് രാജീവന്‍ പരിശീലനമാരംഭിക്കുകയും ഈ നൃത്തത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഭയചകിതനായ കുട്ടി നൃത്തവിദ്യാലയത്തില്‍ നിന്ന് ഇറങ്ങിയോടുകയും വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
വീട്ടുകാര്‍ നല്‍കിയ പരാതി പ്രകാരമാണ് രാജീവിനെതിരെ പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ രാജീവിനെ ഇന്നുച്ചയോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.
രാജീവിനെതിരെ ഇതിനു മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
രാജീവിനെതിരെ ഇതിനു മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
No comments:
Post a Comment