പൊയിനാച്ചി: ഉദുമ താലൂക്ക് കലോല്‍സവത്തില്‍ ശ്രീഹരി ബാലഗോകുലം ജേതാക്കളായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പനയാല്‍ നെല്ലിയടുക്കം ഗവ.എല്‍പി സ്‌ക്കൂളില്‍ നടന്നു വരികയായിരുന്ന ബാലഗോകുലം ഉദുമ കലോല്‍സവത്തിന് ഇതോടെ സമാപനം കുറിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എരോല്‍ നെല്ലിയടുക്കം ശ്രീഹരി ബാലഗോകുലം കാഴ്ച്ച വെച്ച ഗംഭീര പ്രകടനമാണ് അവരെ ഒന്നാം സ്ഥാനത്തിന് അര്‍ഹരാക്കിയത്. തലക്ലായി ശ്രീ പാര്‍ത്ഥസാരഥി ബാലഗോകുലം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പരപ്പ കുരുക്ഷേത്ര ബാലഗോകുലത്തിനാണ് മൂന്നാം സ്ഥാനം.
സമാപന സമ്മേളനത്തില്‍ ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ കെ.വി.ഗണേശന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വൈ.കൃഷ്ണദാസ് അദ്ധ്യക്ഷനായിരുന്നു. ബാലഗോകുലം മേഖലാ സഹകാര്യദര്‍ശി രാധാകൃഷ്ണന്‍, ജില്ലാ കാര്യദര്‍ശി എന്‍.പി.വിദ്യാധരന്‍, പി.ടി.രാജേഷ്, ജയരാമന്‍ മാടിക്കാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രാജന്‍ കുറ്റിക്കോല്‍ സ്വാഗതവും അനീഷ്‌കുമാര്‍ എരോല്‍ നന്ദിയും പറഞ്ഞു.


No comments:
Post a Comment