Latest News

ലോക എയ്ഡ്‌സ് ദിനാചരണം

കാസര്‍കോട്: ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനാചരണം ലക്ഷ്യത്തിലേക്ക് മുന്നേറാം, പുതിയ എച്ച്.വൈ.വി അണുബാധ ഇല്ലാത്ത, വിവേചനം ഇല്ലാത്ത എയ്ഡ്‌സ് മരണങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളേയ്ക്കായി എന്ന സന്ദേശവുമായി ജില്ലയില്‍ സമുചിതമായി ആചരിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ അദ്ധ്യക്ഷ കെ.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി.സുരേഷ് എയ്ഡ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

റെഡ് റിബണ്‍ ധരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം വീഹാന്‍ പ്രോജക്ടിലെ ആശയ്ക്ക് റെഡ് റിബണ്‍ ധരിപ്പിച്ച് കൊണ്ട് കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി നിര്‍വ്വഹിച്ചു. 


കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രതിനിധി കവീശര്‍ കൃഷ്ണന്‍കുട്ടി, കാഞ്ഞങ്ങാട് ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ.കിഷോര്‍കുമാര്‍, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍, ഗവ.സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഇ.എം.ത്രേസ്യാ, പാന്‍ടെക് പിഎസ്എച്ച് പ്രോജക്ട് മാനേജര്‍ പ്രൈയിസ് പയസ്, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍, ഹിന്ദുസ്ഥാന്‍ ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ് റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി.മധുസൂദനന്‍, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍ സ്വാഗതവും, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര നന്ദിയും പറഞ്ഞു. എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൈംഷോ മല്‍സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കാഞ്ഞങ്ങാട് ഗവ.സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, കാസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, ലക്ഷ്മി മേഖന്‍ കോളേജ് ഓഫ് നേഴ്‌സിംഗ് തോമാപുരം ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചടങ്ങില്‍ സുധീര്‍ മാടക്കത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണ മാജിക്‌ഷോയും, കാസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മൈംഷോയും അവതരിപ്പിച്ചു.
പൊതുയോഗത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിപ്പിച്ച എയ്ഡ്‌സ് ബോധവല്‍ക്കരണ റാലി കാഞ്ഞങ്ങാട് ഡിവൈഎസ്പി, കെ.ഹരിഛന്ദ്രനായ്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.മോഹനന്‍, ഐ.എം.എ പ്രസിഡന്റ് ഡോ.കിഷോര്‍കുമാര്‍, ഐ.എം.എ വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍, ഡോ.കെ.ജി.പൈ, ഡോ.കൃഷ്ണകുമാരി, ഡോ.ദീപിക കിഷോര്‍, റെഡ് ക്രോസ് സൊസൈറ്റി പ്രതിനിധികളായ ഇ.ചന്ദ്രശേഖരന്‍നായര്‍, പി.കണ്ണന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍.കെ.ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. ലക്ഷ്മി മേഖന്‍ കോളേജ് ഓഫ് നേഴ്‌സിംഗ്, ഗവ.സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, പ്രിയദര്‍ശിനി കോളേജ് ഓഫ് നേഴ്‌സിംഗ്, സീമെറ്റ് കോളേജ് ഓഫ് നേഴ്‌സിംഗ്, ജ്യോതി ലാബ് ഇന്‍സ്റ്റിറ്റിയൂട്ട്, പാന്‍ടെക് സുരക്ഷാ പ്രോജക്ട്, വീഹാന്‍ പ്രോജക്ട്, ജൂനിയര്‍ റെഡ്‌ക്രോസ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.