Latest News

പോലീസ് സംരക്ഷണത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം

കാഞ്ഞങ്ങാട്: പോലീസ് കാവലില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം. ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസിലാണു തിങ്കളാഴ്ച രാവിലെ രണ്ടു മതവിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. അരയിവട്ടത്തോട്ടെ ബി.കെ. ഇര്‍ഷാദ് (22), അയല്‍ക്കാരിയായ വി.സുമിത (20) യുമായിരുന്നു വധൂവരന്മാര്‍. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ സുമിത ഇര്‍ഷാദിനോടൊപ്പം ഒരു മാസം മുമ്പു വീട് വിട്ടിറങ്ങിയിരുന്നു.

മകളെ അയല്‍ക്കാരനായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു പെണ്‍കുട്ടിയുടെ പിതാവ് സുകുമാരന്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു പോലീസ് കേസെടുത്തു ഇരുവരെയും കോടതിയില്‍ ഹാജരാക്കി. കോടതി പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്കു അയക്കുകയായിരുന്നു. 

പെണ്‍കുട്ടിയെ രഹസ്യമായി പാര്‍പ്പിക്കുന്നുവെന്നാരോപിച്ചു യുവാവ് ഹൈക്കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാന്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുണെ്ടന്നു യുവാവ് കോടതിയെ ബോധിപ്പിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കും വിവാഹിതരാകാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നു കോടതി ഉത്തരവിടുകയായിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയതിന് ഒരു മാസം പൂര്‍ത്തിയായ ദിവസമായ തിങ്കളാഴ്ച തന്നെയായിരുന്നു വിവാഹവും നടന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.