Latest News

മൊബൈല്‍ ഫോണ്‍ക്യാമറയില്‍ ഒരു ഡോക്യുമെന്ററി

കാഞ്ഞങ്ങാട്: കാഞ്ഞിരപോയില്‍ ഗവ:ഹൈസ്‌കൂള്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ മൊബൈല്‍ ഫോണ്‍ക്യാമറ ഉപയോഗിച് ചിത്രീകരിച്ച മഷിത്തണ്ട് എന്ന ഡോക്യുമെന്ററി
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മനോജ് കാന പ്രഥമ പ്രധാനാധ്യാപകന്‍ എ .നാരായണന്‍ മാസ്റ്റര്‍ക്ക് നല്കി പ്രകാശനം ചെയ്തു.

സ്‌കൂളിന്റെ ചരിത്ര വര്‍ത്തമാനങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച 24 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകര്‍ക്കും വേറിട്ട അനുഭവമായി.അനുദിനം മാറുന്ന സാങ്കേതിക വിദ്യകള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന ഈ കാലത്ത് മൊബൈല്‍ ഫോണ്‍ പോലുള്ള ഏറ്റവും പ്രചാരമുള്ള മാധ്യമം ഉപയോഗിച് ചിത്രീകരിച്ച ഡോക്യുമെന്ററി എല്ലാതരത്തിലും മികച്ച നിലവാരം പുലര്തിയെന്നുവെന്ന് പ്രദര്ശനം കണ്ട ശേഷം മനോജ് കാന അഭിപ്രായപ്പെട്ടു.

പ്രവാസികളായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും ജിതേഷ് ദൃശ്യയാണ്. ജ്യോതിഷ് കുമാര്‍, എം. ശ്രീജിത്ത്, രാഹുല്‍, സുകേഷ്, നവിന്‍, സ്ഫ്വാന്‍ തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

വാര്ഡ് മെമ്പര്‍ വി .കമലം അധ്യത വഹിച്ച ചടങ്ങില്‍ മുന്‍ അധ്യാപകന്‍ കരുണാകരന്‍ മാസ്റ്റര്‍, കൊടക്കാട് നാരായണന്‍, പ്രധാനാധ്യാപകരായ കമലാക്ഷന്‍ മാസ്റ്റര്‍, കെ..രാധാകൃഷ്ണന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ എന്നിവര്‍ ആശംസകളര്‍പ്പിച് സംസാരിച്ചു.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.