ഉദുമ: കോളേജ് വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന അധ്യാപികയെ പട്ടാപകല്‍ നടുറോഡില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2014 ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം. എന്‍ജിനീയറിംഗ് കോളേജില്‍ ക്ലാസ് കഴിഞ്ഞ് മാങ്ങാട്ട് ബസ്സിറങ്ങി നടന്നുപോകുമ്പോള്‍ വൈകിട്ട് 5.40 മണിയോടെ വെടിക്കുന്ന് റോഡിലൂടെ സെമീര്‍ ബൈക്കോടിച്ചെത്തുകയും യുവതിയെ കണ്ടപ്പോള്‍ ബൈക്കിന്റെ വേഗത കുറയ്ക്കുകയും ചെയ്തു. യുവതിയെ മറികടന്ന് ബൈക്ക് മുന്നോട്ട് എടുത്ത യുവാവ് പിറകോട്ട് വരികയും വാഹനം നിര്‍ത്തുകയും ചെയ്തു.
മൂന്ന് തവണ ബൈക്ക് യുവതിക്ക് ചുറ്റും കറക്കിയ ശേഷം സെമീര്‍ കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചന്നാണ് പരാതി.
യുവതിയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും സെമീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉദുമ പാലക്കുന്നിലെ ഒരു മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്ന പള്ളിക്കര തായല്‍ മൗവ്വലിലെ സെമീറിനെതിരെയാണ് (26)ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പൊവ്വല്‍ എന്‍ജിനീയറിംഗ് കോളേജില്‍ താല്‍ക്കാലിക അധ്യാപികയായി സേവനം അനുഷ്ഠിച്ച ബാരമുക്കുന്നോത്ത് സ്വദേശിനിയായ 25 കാരിയുടെ പരാതി പ്രകാരമാണ് സെമീറിനെതിരെ പോലീസ് കേസെടുത്തിരുന്നത്.
2014 ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം. എന്‍ജിനീയറിംഗ് കോളേജില്‍ ക്ലാസ് കഴിഞ്ഞ് മാങ്ങാട്ട് ബസ്സിറങ്ങി നടന്നുപോകുമ്പോള്‍ വൈകിട്ട് 5.40 മണിയോടെ വെടിക്കുന്ന് റോഡിലൂടെ സെമീര്‍ ബൈക്കോടിച്ചെത്തുകയും യുവതിയെ കണ്ടപ്പോള്‍ ബൈക്കിന്റെ വേഗത കുറയ്ക്കുകയും ചെയ്തു. യുവതിയെ മറികടന്ന് ബൈക്ക് മുന്നോട്ട് എടുത്ത യുവാവ് പിറകോട്ട് വരികയും വാഹനം നിര്‍ത്തുകയും ചെയ്തു.
മൂന്ന് തവണ ബൈക്ക് യുവതിക്ക് ചുറ്റും കറക്കിയ ശേഷം സെമീര്‍ കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചന്നാണ് പരാതി.
യുവതിയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും സെമീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
No comments:
Post a Comment