ഒടയംചാല്‍: ജമാഅത്ത് സെക്രട്ടറി ഉറക്കത്തില്‍ മരണപ്പെട്ടു. ഒടയംചാലിലെ ബദരിയ ജമാ അത്ത് സെക്രട്ടറി പാട്ടില്ലത്ത് പി അബ്ദു റസാഖാണ് (63) മരണപ്പെട്ടത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു അബ്ദു റസാഖ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റസാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: ഉമ്മാലി. മക്കള്‍: ഗഫൂര്‍ (ദുബൈ), ഷെരീഫ്, ബീവി, മിസ്‌രിയ. മരുമക്കള്‍: മൊയ്തീന്‍ കുട്ടി മീനാപ്പീസ്, കുഞ്ഞബ്ദുള്ള കമ്മാടം, കരീം ബളാംതോട്, റഷീദ. സഹോദരങ്ങള്‍: അബ്ദുള്‍ കരീം, ഇബ്രാഹിം ഹാജി മുഹമ്മദ്, ഹംസ, ഹമീദ്,അബ്ദു റഹ്മാന്‍ (മൂവരും ഗള്‍ഫ്).
അബ്ദുറസാഖിന്റെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി, ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അനുശോചിച്ചു. സംയുക്ത ജമാഅത്ത് ഭാരവാഹികളായ പാലക്കി കുഞ്ഞാമദ് ഹാജി, കെ യു ദാവൂദ്, മുബാറക് ഹസൈനാര്‍ഹാജി തുടങ്ങിയവര്‍ പരേതന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു.
No comments:
Post a Comment