കാസര്‍കോട്: മനുഷ്യാവകാശ ദിനത്തില്‍ എസ്.കെ എസ്.എസ്. എഫ് കാസര്‍കോട് ജില്ലാ വിഖായ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംരക്ഷണ റാലി നടത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായ വളണ്ടിയര്‍മാര്‍ വിഖായ യൂണിഫോം ധരിച്ചാണ് റാലിയില്‍ അണി നിരന്നത്. റാലി നീതി നിഷേധത്തിനെതിരെയുള്ള പ്രധിഷേധ ശബ്ദമുയര്‍ന്നു.
റാലിക്ക് എസ്.കെ എസ്.എസ്. എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, വിഖായ ജില്ലാ ചെയര്‍മാന്‍ മൊയ്തു മൗലവി ചെര്‍ക്കള, ജില്ലാ കണ്‍വീനര്‍ യൂനുസ് ഫൈസി കാക്കടവ്, ഖലീല്‍ ഹസനി വയനാട്, മഹ്മൂദ് ദേളി, റശീദ് മൗലവി ചാലക്കുന്ന്, എം.എ ഖലീല്‍, സുബൈര്‍ ദാരിമി പൈക്ക, ശരീഫ് നിസാമി മുഗു, ഷറഫുദ്ദീന്‍ കുണിയ, പി.എച്ച് അസ്ഹരി ആദൂര്‍, ഹാരിസ് ഗാളിമുഖം, മുഹമ്മദ് ഹനീഫ് ഉളിയത്തടുക്ക, അബ്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment