പാരീസ്: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതാണെന്ന് പുതിയ ആരോപണം. ഫ്രഞ്ച് വിമാനക്കമ്പനിയായ പ്രോട്ടിയസ് എയര്‍ലൈന്‍സിന്റെ മുന്‍ മേധാവി മാര്‍ക് ഡുഗൈനാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്.
സപ്തംബര്‍ 11 പോലൊരു ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് സൈനികര്‍ വിമാനം വെടിവെച്ചിട്ടതത്രേ. 'പാരീസ് മാച്ച്' എന്ന ഫ്രഞ്ച് മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ പരാമര്‍ശം. ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാര്‍ഷ്യയിലെ അമേരിക്കന്‍ സൈനിക താവളത്തിനു സമീപമാണ് വിമാനം പതിച്ചതെന്ന് മാര്‍ക് പറയുന്നു.
വിമാനത്തെ വെടിവെച്ചിട്ട ശേഷം അമേരിക്ക 'മുക്കി'. പിന്നീട് അവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്ന ഔദ്യോഗിക പ്രസ്താവന ഇറക്കി. കണ്ടെത്തിയെന്ന് പറയുന്ന 63 മീറ്റര്‍ നീളമുള്ള 'അജ്ഞാത അവശിഷ്ടം' പിന്നെ കണ്ടില്ലെന്ന് പ്രസ്താവനയിറക്കി. അതും ദുരൂഹമായ കാര്യമാണ് - മാര്‍ക്ക് ആരോപിച്ചു.
വിമാനത്തിനായി 26 രാജ്യങ്ങള്‍ ചേര്‍ന്നുള്ള തിരച്ചില്‍ രണ്ട് ഇടനാഴികള്‍ കേന്ദ്രീകരിച്ചാണ് നടന്നത്. കസാഖ്‌സ്താന്‍ മുതല്‍ തായ്‌ലന്‍ഡ്തീരം വരെയുള്ള വടക്കന്‍ മേഖലകളിലും ഇന്‍ഡൊനീഷ്യയില്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗംവരെയുള്ള ഇടനാഴിയിലുമായിരുന്നു അന്വേഷണം. എന്നാല്‍ നിരാശയായിരുന്നു ഫലം.

Keywords: International, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment