കരിന്തളം: ക്രിസ്തുമസ് അവധി ആഘോഷിക്കാന്‍ തറവാട് വീട്ടിലെത്തിയ കുട്ടികളില്‍ ഒരാള്‍ കുളത്തില്‍ മുങ്ങി മ രിച്ചു. കാസര്‍കോട് വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായ നെ ല്ലിയടുക്കത്തെ പനക്കല്‍ ബിജിയുടെ മകന്‍ ഡെന്നീസാണ് (8) ചൊവ്വാഴ്ച രാവിലെ കുളത്തില്‍ മുങ്ങി മരിച്ചത്. സഹോദരി ഡോണ (11) യെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നെല്ലിയടുക്കം മൂത്താടിയിലെ പനക്കല്‍ കുഞ്ഞൂഞ്ഞിന്റെ മകനാണ് ബിജി.
ബിജിവും ഭാര്യ ജെയ്‌സിയും കാസര്‍കോടാണ് താമസം. ജെയ്‌സി ആരോഗ്യ വകുപ്പ് ജീവനക്കാരിയാണ്. ഇരുവരും രാവിലെ ജോലിക്ക് പോയി. ഇതിനിടയിലാണ് ബിജിയുടെ സഹോദരന്‍ ചായ്യോത്തെ ബെന്നിയുടെ രണ്ടു മക്കളോടൊപ്പം സഹോദരങ്ങള്‍ വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയത്.
ഡോണക്കും ഡെന്നീസിനും നീന്തല്‍ വശമുണ്ടായിരുന്നില്ല. മറ്റ് കുട്ടികളോടൊപ്പം കുളത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും കരക്കെടുത്ത് നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും ഡെന്നീസ് മരണപ്പെട്ടിരുന്നു. ഡെന്നീസിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment