ബന്തടുക്ക : ചാമക്കൊച്ചിയില്‍ സ്വത്തു സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ സഹോദരനെ പോലീസ് കേസെടുത്തു. ചാമക്കൊച്ചിയിലെ ദേവപ്പ നായ്ക്ക-ഹൊന്നമ്മ ദമ്പതികളുടെ മകന്‍ ബുദ്ധനായ്ക്ക (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ബുദ്ധനായ്ക്കയുടെ സഹോദരന്‍ ബിജു എന്ന കൃഷ്ണ നായ്ക്കയെ ബേഡകം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ഇരുവരും നിരന്തരം വാക്കുതര്‍ക്കമുണ്ടാകുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മദ്യപിച്ചെത്തിയ കൃഷ്ണ നായ്ക്ക ബുദ്ധനായക്കുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബുദ്ധനായക്കിനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
കൊലച്ചെയ്യപ്പെട്ട സ്ഥലം ആദൂര്‍ സ്റ്റേഷന്‍ പരിധി ആയതിനാല്‍ കേസ് ആദൂര്‍ സ്റ്റേഷനില്‍ കൈമാറി. പോലീസ് കേസെടുത്ത് അ്‌ന്വേഷണം ആരംഭിച്ചു.
സീതമ്മയാണ് ബുദ്ധനായക്കിന്റെ ഭാര്യ. മക്കള്‍ : രാജേഷ്, നാഗേഷ്, പല്ലവി,. മറ്റു സഹോദരങ്ങള്‍ : നാരായണ നായ്ക്ക, സുരേഷ് നായ്ക്ക, ജഗദീഷ് നായ്ക്ക, ജയന്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment