ചട്ടഞ്ചാല്‍: സിപിഐ എം കാസര്‍കോട് ജില്ലാസമ്മേളനത്തിന് കോളിയടുക്കം എം ബി ബാലകൃഷ്ണന്‍ നഗറില്‍ വെള്ളിയാഴ്ച രാവിലെ 10ന് തുടക്കം കുറിക്കും. മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
11 ന് വൈകിട്ട് ചട്ടഞ്ചാല്‍ കെ പുരുഷോത്തമന്‍ നഗറില്‍ അരലക്ഷം ആളുകള്‍ അണിനിരക്കുന്ന റാലിയോടെയാണ് സമ്മേളനം സമാപിക്കുന്നത്. 5000 ചുവപ്പ് വളണ്ടിയര്‍മാരുടെ മാര്‍ച്ചും ഉണ്ടാകും. 12 ഏരിയയിലെ 113 ലോക്കലില്‍നിന്നുള്ള 251 പ്രതിനിധികളും 31 ജില്ലാകമ്മിറ്റി അംഗങ്ങളുമടക്കം 282 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പൊതുസമ്മേളന നഗറില്‍ വ്യാഴാഴ്ച വൈകിട്ട് ചെമ്പതാക ഉയര്‍ന്നു. സംഘാടകസമിതി ചെയര്‍മാന്‍ പി രാഘവനാണ് പതാക ഉയര്‍ത്തിയത്. അനശ്വരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍നിന്നാണ് പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക കൊണ്ടുവന്നത്.
കൊടിമരം ബന്തടുക്ക രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍നിന്നും. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പൈവളിഗെ രക്തസാക്ഷികളുടെ സ്മാരക മണ്ഡപത്തില്‍നിന്നും കൊടിമരം കുമ്പള രക്തസാക്ഷി പി മുരളിയുടെ സ്മാരകത്തില്‍നിന്നുമാണ് കൊണ്ടുവന്നത്. ജില്ലയിലെ എല്ലാ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍നിന്നും ആരംഭിച്ച ദീപശിഖകളും വ്യാഴാഴ്ച വൈകിട്ട് സമ്മേളന നഗറില്‍ സംഗമിച്ചു. കൊടിമര-പതാക- ദീപശിഖ ജാഥകളുടെ സംഗമം ചട്ടഞ്ചാലിനെ ആവേശഭരിതമാക്കി.
സമാപനംകുറിച്ച് നടക്കുന്ന വളണ്ടിയര്‍ മാര്‍ച്ച് 11ന് പകല്‍ മൂന്നിന് പൊയിനാച്ചിയില്‍ നിന്നാരംഭിക്കും. സേമ്മളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പാലോളി മുഹമ്മദ് കുട്ടി, പി കരുണാകരന്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, എം സി ജോസഫൈന്‍, കെ കെ ശൈലജ, സംസ്ഥാനസെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍ എന്നിവരും പങ്കെടുക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment