നീലേശ്വരം:കാറ്ററിങ്ങ് സര്‍വ്വീസുകാര്‍ വിതരണം ചെയ്ത ബിരിയാണിയില്‍ പുഴുക്കള്‍.വാഹനത്തില്‍ കൊണ്ടുവന്ന് ബുധനാഴ്ച ബിരിക്കുളത്ത് വിതരണം ചെയ്ത ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
പഴകിയ ഇറച്ചിയാണ് ബിരിയാണിയില്‍ ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ചാളക്കടവിലെ ഒരു കാറ്ററിങ്ങ് സര്‍വ്വീസുകാരാണ് ബിരിയാണി വിതരണം ചെയ്തത്. ബിരിക്കുളം, പെരിയങ്ങാനം, കാലിച്ചാമരം, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഇവര്‍ ബിരിയാണി വിതരണം ചെയ്യാറുണ്ട്. സംഭവത്തില്‍ നാട്ടുകാര്‍ ആരോഗ്യ വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment