കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ടി സിന്ധു അധ്യക്ഷയായി. വി വി ശാന്ത, പ്രേംകുമാര്‍, വി വി പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. എം ജാനകി സ്വാഗതം പറഞ്ഞു.
ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെക്കൊണ്ട് വാട്ടര്‍ റീഡിങ് എടുപ്പിക്കുന്നതിനുള്ള ഉത്തരവ് പിന്‍വലിക്കുക, കുടിശ്ശികയായ പ്രതിഫലം അടിയന്തരമായി അനുവദിക്കുക, 2011 ഡിസംബര്‍ മുതല്‍ 2012 മെയ് വരെയുള്ള തടഞ്ഞുവച്ചിരിക്കുന്ന അലവന്‍സ് അനുവദിക്കുക, കളക്ഷന്റെ പരിധി എടുത്തുകളയുക, ഇഎസ്‌ഐ ആനുകൂല്യം ഏജന്റുമാര്‍ക്കും അനുവദിക്കുക, ആശ്രിതനിയമനം നടപ്പാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment