Latest News

ആസ്വാദക മനസ്സുകളെ കീഴടക്കി ചടുല താളലയത്തോടെ മാര്‍ഗംകളി

കോഴിക്കോട്: ‘മേക്കണേന്ത പീലിയും മയില്‍ മേല്‍തോണും മേനിയും തെയ് തെയ്, പിടുത്ത ദണ്ഡും കൈയും മെയ്യും എന്നന്നേക്കും വാഴ്കവെ, വാഴ്ക വാഴ്ക നമ്മുടെ പരിശയെല്ലാം ഭൂമിമേല്‍...’ ഒന്നാംവേദിയില്‍ ആസ്വാദക മനസ്സുകളെ കീഴടക്കി ചടുല താളലയത്തോടെ മാര്‍ഗംകളി മത്സരം. കേരളത്തിന്‍െറ തിരുവാതിരക്കളിയില്‍ നിന്ന് ഉദയംകൊണ്ട ഈ ക്രിസ്ത്യന്‍ കലാരൂപം അനായാസേന അവതരിപ്പിച്ച് പെണ്‍സംഘങ്ങള്‍ നിറഞ്ഞ കൈയടിനേടി.

ക്രൈസ്തവ ഭവനങ്ങളില്‍ അന്യംനിന്നുവരുന്ന ‘ചട്ടയും മുണ്ടും’ വേഷം ധരിച്ച്, കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും ചുവടുവെച്ച പെണ്‍കൊടികള്‍ മാര്‍തോമശ്ളീഹയെ ആവോളം സ്തുതിച്ച് മാര്‍ഗംകളി അവിസ്മരണീയമാക്കി. തോമാശ്ളീഹ സുവിശേഷ പ്രഘോഷണവുമായി കേരളത്തില്‍ എത്തിയതിനുശേഷം പിറവികൊണ്ട മാര്‍ഗംകളി നസ്രാണികളുടെ കലാരൂപമായാണ് അറിയപ്പെടുന്നത്.

മാര്‍ഗം കൂടിയവരുടെ തിരുവാതിരക്കളിയായും മാര്‍ഗംകളി അറിയപ്പെടുന്നു. വന്ദനഗാനം പാടിയതിനുശേഷം പാട്ടിലെ ഒന്നുമുതല്‍ 14 പദങ്ങളിലെ ഏതെങ്കിലും ഭാഗമാണ് ആടി അവതരിപ്പിക്കുക. ഭരതനാട്യ മത്സരം മണിക്കൂറുകള്‍ നീണ്ടതിനാല്‍ എട്ട് മണിക്കൂറോളം വൈകിയോടിയ മാര്‍ഗംകളി മത്സരം രാത്രി വൈകിയാണ് അവസാനിച്ചത്‌.
(കടപ്പാട്: മാധ്യമം)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.