അരൂര്‍: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ സമ്മാനമായ മൂന്നു കോടി രൂപ അരൂരിലെ മരപ്പണിക്കാരന്. അരൂര്‍ കൊച്ചുതറക്കളം സേവ്യറാണ് (66) ഭാഗ്യവാന്‍. ന്‍സ്സ 118586 എന്ന നമ്പറുള്ള ടിക്കറ്റ് വൈറ്റിലയില്‍ നിന്നാണ് സേവ്യര്‍ എടുത്തത്. പിറവം ഐക്കോന്‍ കമ്പനിയിലെ മരപ്പണിക്കാരനാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് അരൂര്‍ എസ്ബിടി മാനേജര്‍ സി.എസ്. ബിജിക്കു കൈമാറി.
നറുക്കെടുപ്പ് ഫലം 15-ാം തീയതി പത്രങ്ങളില്‍ വന്നെങ്കിലും അന്നു രാത്രിയാണ് സേവ്യര്‍ ടിക്കറ്റ് നോക്കുന്നത്. വെള്ളിയാഴ്ച രാവിലെ ടിക്കറ്റ് ബാങ്കില്‍ എത്തിച്ചു. ഓട് മേഞ്ഞ ചെറിയ വീടാണ് സേവ്യറിന്. തുക ലഭിച്ചു കഴിഞ്ഞാല്‍ നല്ലൊരു വീട് നിര്‍മിക്കണമെന്നാണ് സേവ്യറിന്റെ ആഗ്രഹം. ഭാര്യ വിരോണി. സേവ്യറിന്റെ മകന്‍ ജോയിയും കുടുംബവും സേവ്യറിനോടൊപ്പമാണ് താമസം.
ജോയിയുടെ ബൈക്ക് കഴിഞ്ഞ 30ന് അരൂര്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ നിന്നു മോഷണം പോയിരുന്നു. ലോട്ടറി അടിച്ച ദിവസം തന്നെ മോഷണം പോയ ബൈക്കും ജോയിക്കു തിരികെ കിട്ടി. കുമ്പളങ്ങിയില്‍ പൊലീസ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കേ ബൈക്കിന് കൈകാണിച്ചപ്പോള്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അരൂര്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് പള്ളുരുത്തി പൊലീസിനു മനസിലായത്. ബൈക്ക് ജോയിക്കു കൈമാറി.

No comments:
Post a Comment