കോഴിക്കോട്: ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഹൈസ്കൂളിന് എടരിക്കോടന്‍ മാപ്പിള പാരമ്പര്യം. മാപ്പിള കലാകാരനായ അബ്ദുല്ല എടരിക്കോടിന്‍െറ ശിക്ഷണത്തില്‍ ഇറങ്ങിയാണ് ടീം വിജയക്കൊടി പാറിച്ചത്. ഇതടക്കം 18 ടീമുകളാണ് ഇദ്ദേഹത്തിന്‍െറ പരിശീലനത്തില്‍ കോഴിക്കോടിന്‍െറ മണ്ണില്‍ മത്സരത്തിനിറങ്ങുന്നത്. വട്ടപ്പാട്ടില്‍ മാത്രം ആറ് ടീമുകള്‍ മത്സരിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറിയിലും മൂന്ന് വീതം ടീമുകളാണ് മത്സരിക്കുന്നത്.
ഒപ്പനയില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറിയിലും അഞ്ചുവീതം ടീമുകള്‍ ഇദ്ദേഹം പരിശീലിപ്പിക്കുന്നു. കോല്‍ക്കളിയില്‍ രണ്ടു ടീമുകളും ഇദ്ദേഹത്തിന്‍െറ ശിഷ്യന്മാരായി മത്സരിക്കുന്നുണ്ട്. 14 വര്‍ഷമായി വട്ടപ്പാട്ട് പരിശീലന രംഗത്തുള്ള ഇദ്ദേഹത്തിന്‍െറ ടീമുകളാണ് കഴിഞ്ഞ പത്ത് വര്‍ഷമായി വിജയ കിരീടമണിയുന്നത്. 2005 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ എടരിക്കോട് ടീം വിജയം നേടിയത് അബ്ദുല്ല ഗുരിക്കളുടെ ശിഷ്യത്വത്തിലാണ്. ഇത്തവണ ഇദ്ദേഹം പരിശീലിപ്പിച്ച മണ്ണാര്‍ക്കാടും ഈ വിജയം ഇവര്‍ ഏറ്റെടുത്തു. ഒപ്പനയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് ഇദ്ദേഹത്തിന്‍െറ ടീമുകളാണ്.
വട്ടപ്പാട്ട് ഹൈസ്കൂളില്‍ കഴിഞ്ഞ വര്‍ഷം എടരിക്കോട് സ്കൂളിന് ഒന്നും ദാറുന്നജാത്ത് മണ്ണാര്‍ക്കാടിന് മൂന്നും സ്ഥാനങ്ങള്‍ നല്‍കിയതും ഇദ്ദേഹത്തിന്‍െറ ശിക്ഷണമായിരുന്നു. 1994,95 വര്‍ഷങ്ങളില്‍ ഒപ്പനക്ക് സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു. എടരിക്കോട് കറുകത്താണി സ്വദേശിയായ അബ്ദുല്ല, നാസര്‍ എടരിക്കോടില്‍നിന്നാണ് കലയുടെ ആദ്യപാഠങ്ങള്‍ നേടിയത്. പഴശ്ശിരാജ, പരദേശി, പാഠം ഒന്ന് ഒരു വിലാപം എന്നീ സിനിമകളില്‍ കോല്‍ക്കളി, അറബന മുട്ട്, ദഫ് മുട്ട്, വട്ടപ്പാട്ട് എന്നിവ അവതരിപ്പിച്ചു.

(കടപ്പാട്: മാധ്യമം)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment