മംഗളൂരു: യുക്രെയ്ന്‍ ദേശീയ ഫുട്ബാള്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ക്ക് ഉഡുപ്പിയില്‍ മിന്നുകെട്ട്. 10 വര്‍ഷം മുമ്പ് വിവാഹിതനായ 40കാരനായ വിറ്റാലി റേവയാണ് ഭാര്യ എലേനയുടെ കഴുത്തില്‍ ഹിന്ദു ആചാരപ്രകാരം താലിചാര്‍ത്തിയത്.
ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹപ്രകാരമാണ് ഉഡുപ്പിയിലെ നീലാവര ഗോശാലയില്‍ ഇരുവരും വീണ്ടും വിവാഹിതരായത്. ഏഴു വയസ്സുള്ള മകള്‍ വസിലിസയും ചടങ്ങിന് സാക്ഷിയായി. യുക്രെയ്നില്‍നിന്നും റഷ്യയില്‍നിന്നുമുള്ള 16 പേരുമുണ്ടായിരുന്നു. ദോത്തി-കുര്‍ത്തയായിരുന്നു റേവയുടെ വേഷം. എലേന സാരിയണിഞ്ഞു.
ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സക്കത്തെിയതാണ് റേവയും ഭാര്യയും. ഇവിടത്തെ ഡോക്ടറായ തന്മയി ഗോസ്വാമിയാണ് വിവാഹത്തിന് മുന്‍കൈയെടുത്തത്. ഇന്ത്യന്‍ പാരമ്പര്യപ്രകാരമുള്ള വിവാഹം സ്വപ്നമായിരുന്നെന്ന് റേവ പറഞ്ഞു. ഒമ്പത് മത്സരങ്ങളില്‍ യുക്രെയ്ന്‍ ടീമിന്‍െറ വലകാത്ത റേവ പ്രശസ്ത ക്ളബായ ഡൈനാമോ കീവിനുവേണ്ടി 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment