ബെയ്ജിങ്: മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ച കേസില്‍ ജാക്കി ചാന്റെ മകന്‍ ജായ്‌സി ചാനെ ചൈനീസ് കോടതി ആറു മാസത്തെ തടവിന് ശിക്ഷിച്ചു. ഓഗസ്റ്റ് 14 ന് ജായ്‌സിയെയും തായ്‌വാനീസ് നടന്‍ കൊ ചെന്‍ തങ്ങിനെയും ജായ്‌സിയുടെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. വീട്ടില്‍ സൂക്ഷിച്ച ലഹരിമരുന്ന് കണ്ടെടുത്ത പോലീസ് ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തി.
കോടതിയില്‍ മുപ്പത്തിരണ്ടുകാരനായ ജായ്‌സി കുറ്റം സമ്മതിച്ചു. 100 ഗ്രാം മരീജുവാനയായിരുന്നു ജായ്‌സിയുടെ കയ്യില്‍ നിന്ന് പിടികൂടിയത്. ജായ്‌സിക്ക് ആറു മാസം തടവിന് പുറമേ 2000 ചൈനീസ് യുവാന്‍ (20,000 രൂപ) പിഴയും ചുമത്തിയിട്ടുണ്ട്.
വിധി കേള്‍ക്കാന്‍ ജാക്കി ചാനോ കുടുംബാംഗങ്ങളോ എത്തിയിരുന്നില്ല. ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട മകനെ താന്‍ സഹായിക്കില്ലെന്ന് ജാക്കി ചാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 2009 ല്‍ ചൈനയുടെ ലഹരിവിരുദ്ധ കമ്മിറ്റി ഗുഡ്‌വില്‍ അമ്പാസഡര്‍ ആയിരുന്നു ജാക്കി ചാന്‍.
ജാക്കി ചാന്റെയും തായ്‌വാനീസ് നടി ലിന്‍ ഫെങ്ജിയാവോയുടെയും മകനാണ് ജായ്‌സി ചാന്‍.

No comments:
Post a Comment