Latest News

മുസ്‌ലിം ലീഗ് മുളിയാര്‍പഞ്ചായത്ത് സമ്മേളനം 17-ന് കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

ബോവിക്കാനം : മുസ്‌ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് സമ്മേളനം ജനുവരി 17ന് വൈകുന്നേരം മൂന്ന് മണിക്ക് ബോവിക്കാനത്ത് വെച്ച് മുസ്‌ലിംലീഗ് അഖിലേന്ത്യ ട്രഷററും, സംസ്ഥാന വ്യാവസായ - ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള, മുസ്‌ലിംലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ടും, കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എം.എസ്. മുഹമ്മദ് കുഞ്ഞി എന്നിവരെ സമ്മേളനം ആദരിക്കും. ഷാജി.കെ വയനാട് എം.എല്‍.എ, കെ.പി. ഉണ്ണികൃഷ്ണന്‍, ഇസ്മായില്‍ വയനാട് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

സമ്മേളന പ്രചാരണാര്‍ത്ഥം ജനുവരി 14-ന് പതാക ദിനം ആചരിക്കും. 14-ന് രാവിലെ ഒമ്പത് മണിക്ക് ഇടനീരില്‍ നിന്നും ആരംഭിക്കുന്ന പ്രചാരണ വാഹന ജാഥ മണ്ഡലം പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് ഏ.ബി. ഷാഫി ക്യാപ്റ്റനും, പഞ്ചായത്ത് ട്രഷറര്‍ എം.കെ. അബ്ദുല്‍ റഹിമാന്‍ വൈസ് ക്യാപ്റ്റനും, ജനറല്‍ സെക്രട്ടറി ഖാലിദ് ബെളളിപ്പാടി ഡയറക്ടറുമായ ജാഥയുടെ സമപാന സമ്മേളനം വൈകുന്നേരം ആറ് മണിക്ക് പൊവ്വലില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ ഉദ്ഘാടനം ചെയ്യും.

15-ന് സമ്മേളനം നഗരിയില്‍ സ്ഥാപിക്കാനുളള കൊടിമരം വൈകുന്നേരം നാല് മണിക്ക് ബാവിക്കര മഖാം പരിസരത്ത് നിന്നും സമ്മേളന നഗരിയായ ബോവിക്കാനത്തേക്ക് പതയാത്രയായി കൊണ്ടുവരും 16-ന് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വൈകുന്നേരം മൂന്ന് മണിക്ക് ചൂരിമൂലയില്‍ നിന്നും ആരംഭിക്കുന്ന വിളംമ്പര ജാഥ ആറ് മണിക്ക് സമ്മേളന നഗരിയില്‍ സമാപിക്കും.

സമ്മേളന പ്രചാരണാര്‍ത്ഥം 16-ന് യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രശസ്ത ഗായകരെ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും പാട്ട് വണ്ടിയിലൂടെ കലാപ്രചാരണം നടത്തും.
ഇതുസംബന്ധിച്ചുളള യോഗത്തില്‍ മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഏ.ബി. ഷാഫി അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഖാലിദ് ബെളളിപ്പാടി, കെ.ബി.മുഹമ്മദ് കുഞ്ഞി, എം.കെ. അബ്ദുല്‍ റഹിമാന്‍,അഷ്‌റഫ് ഇടനീര്‍, ഷെരീഫ് കൊടവഞ്ചി, മൊട്ട അബ്ദുല്ല, ബി.കെ. ഹംസ ആലൂര്‍, അബ്ബാസ് കൊളച്ചെപ്പ്, സിദ്ധീഖ് ബോവിക്കാനം, ബാതിഷാ പൊവ്വല്‍ പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.