കാഞ്ഞങ്ങാട്: നാടുവിട്ട ഗള്‍ഫുകാരന്റെ ഭാര്യയെയും ഓട്ടോ ഡ്രൈവറെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗള്‍ഫുകാരനായ പുതുക്കൈ കുറത്തിക്കുന്നിലെ രാകേഷിന്റെ ഭാര്യ നീതുവിനെയും (23) ഓട്ടോ ഡ്രൈവറായ പുതുക്കൈ മേലാങ്കൂരിലെ മുകേഷിനെയും കണ്ടെത്തുന്നതിനാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ 29 ന് രാവിലെയാണ് നീതുവിനെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറായ മേലാങ്കൂരിലെ മുകേഷിനോടൊപ്പം പോയതായി വ്യക്തമാവുകയായിരുന്നു. ഇത് സംബന്ധിച്ച് രാകേഷിന്റെ മാതാവ് കാര്‍ത്ത്യായനിയാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
ചൊവ്വാഴ്ച പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇരുവരെയും കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. 2013 സെപ്തംബര്‍ 22 നാണ് നീതുവിനെ രാകേഷ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം രാകേഷ് ഗള്‍ഫിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് നീതു മുകേഷുമായി പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞതോടെ ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നീതു മുകേഷിനോടൊപ്പം ഒളിച്ചോടിയത്. വിവരമറിഞ്ഞ് ഭര്‍ത്താവ് രാകേഷ് നാട്ടിലെത്തിയിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment