Latest News

സി പി എമ്മിന്റെ ജനാധിപത്യ വിരുദ്ധ സമീപങ്ങള്‍ക്കെതിരെ പുത്തിലോട്ട് സി പി ഐ പ്രവര്‍ത്തകര്‍ ഉപവസിച്ചു

തൃക്കരിപ്പൂര്‍: പുത്തിലോട്ടെ സി പി എമ്മിന്റെ ജനാധിപത്യ വിരുദ്ധ സമീപങ്ങള്‍ക്കെതിരെ ബഹുജന മനസാക്ഷി ഉണര്‍ത്തുന്നതിന് വേണ്ടി സി പി ഐ പ്രവര്‍ത്തകര്‍ സത്യാഗ്രഹം സമരം നടത്തി.

സമ്മേളന പ്രചരണ ബോര്‍ഡുകളും കൊടിമരങ്ങളും തുടര്‍ച്ചയായി നശിപ്പിക്കുന്നത് പുത്തിലോട്ട് നിത്യ സംഭവമാണ്. ഇതിനെതിരെ ചീമേനി സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ഏതിര്‍ കക്ഷികളെ വിളിച്ച് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സ്ഥാപിച്ച പതാകകളും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. 

മാപ്പിടിച്ചേരി കാവ് പരിസരത്ത് നടന്ന സത്യാഗ്രഹം സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ലോക്കല്‍ സെക്രട്ടറി പി പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി എ നായര്‍, മണ്ഡലം സെക്രട്ടറി പി വിജയകുമാര്‍, മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, എ അമ്പൂഞ്ഞി, എം അസിനാര്‍, പി കുഞ്ഞമ്പു, രവീന്ദ്രന്‍ മാണിയാട്ട്, എം ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ രാജീവന്‍ സ്വാഗതം പറഞ്ഞു. 

സത്യാഗ്രഹത്തിന് എന്‍ വി ശശി, കെ വി കുഞ്ഞിരാമന്‍, വി എം കുമാരന്‍, കെ രാജീവന്‍, പി പി ശ്രീധരന്‍, എം എം ലക്ഷ്മി, സി കെ മോഹന്‍കുമാര്‍, കെ മധുസൂദനന്‍, പി വേണുനായര്‍, പി കുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.