Latest News

ജ്യോതിപ്രസാദിന് ഉജ്ജ്വല വരവേല്‍പ്പ് നല്കി

കാസര്‍കോട്: റാഞ്ചിയില്‍ നടന്ന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം 100,200 മീറ്ററില്‍ വെങ്കലമെഡലും 4X 100 ല്‍ സ്വര്‍ണ്ണമെഡലും നേടിയ ടി.കെ ജ്യോതിപ്രസാദിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. നായന്‍മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ് ലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജ്യോതിപ്രസാദ്. 

റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ വരവേല്‍പ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. അച്യുതന്‍ , സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് അലി, ഹെഡ്മിസ്ട്രസ്സ് ജി. ലത, പിടിഎ പ്രസിഡണ്ട് അബ്ദുള്‍ സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ ജ്യോതിപ്രസാദിനെ സ്‌കൂളിലേക്ക് ആനയിച്ചു. ടി.ഐ.എച്ച്എസ്എസിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റ് ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.