Latest News

ആര്‍.എസ്.എസ് റവന്യു ജില്ലാ സാംഘിക് വിജയശക്തി സംഗമം ഒന്നിന്

കാസര്‍കോട്: രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് റവന്യു ജില്ലാ സാംഘിക് വിജയശക്തി സംഗമത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 

വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് മൈതാനത്ത് ഫെബ്രുവരി 1ന് നടക്കുന്ന സാംഘികില്‍ 25000 ഗണവേഷധാരികള്‍ സംബന്ധിക്കും. സാംഘികിന് മൈതാനത്തെ തയ്യാറാക്കുന്നതിനുള്ള ഭൂമിപൂജ കഴിഞ്ഞദിവസം നടന്നു.
സുസംഘടിതവും വ്യവസ്ഥാപിതവുമായി സംഘടിപ്പിക്കുന്ന വിജയശക്തി സംഗമത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പഥസഞ്ചലന പരിശീലനങ്ങള്‍ നടന്നു കഴിഞ്ഞു. കാല്‍ലക്ഷത്തോളം പ്രവര്‍ത്തകരുടെ പഥസഞ്ചലനം കാസര്‍കോട് ചരിത്ര സംഭവമാക്കി മാറ്റാനുളള വ്യവസ്ഥാപിതമായ സംഘടനാ പ്രവര്‍ത്തനങ്ങളാണ് മുതിര്‍ന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്ന് ആര്‍.എസ്.എസ് അറിയിച്ചു. 

ഗണവേഷധാരികളെ കൂടാതെ ആയിരക്കണക്കിന് അമ്മമാരും ക്ഷണിക്കപ്പെട്ട അതിഥികളും പരിപാടിയില്‍ സംബന്ധിക്കും.
ഉച്ചകഴിഞ്ഞ് 3ന് പഥസഞ്ചലനങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് 4.45ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബ്രിഗേഡിയര്‍ ഐ.എന്‍.റായ് മഗലാപുരം അധ്യക്ഷത വഹിക്കും. മേജര്‍ ബി.എ.നഞ്ചപ്പ കൊടക് മുഖ്യാതിഥിയാകും. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിണി സദസ്യന്‍ എസ്.സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, മംഗലാപുരം വിഭാഗ് സംഘചാലക് ഡോ.വാമന ഷേണായ് എന്നിവര്‍ സംബന്ധിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.