Latest News

നാദാപുരം അക്രമം;ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നാദാപുരം: തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടപടികള്‍ ശക്തമാക്കി. രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍, 12സിഐമാര്‍, 20 എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സേനയാണ് ക്രമസമാധാന പാലനത്തിനുള്ളത്.

(www.malabarflash.com)ലോക്കല്‍ പോലീസിന് പുറമെ എംഎസ്പി, എആര്‍, ഐആര്‍ബി ഉള്‍പ്പെടെയുള്ള വിഭാഗത്തെ വിവിധ സ്ഥലങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ മേഖലയില്‍ സദാസമയവും പോലീസ് റോന്ത് ചുറ്റുന്നുണ്ട്. ഇതിന് പുറമെ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വെള്ളൂര്‍ ഭാഗത്ത് വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആറ് സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തു.ദിനേശന്‍(35), മധു(22)എന്നിവരെ തയ്യുള്ളതില്‍ അബൂബക്കര്‍ ഹാജി,എടക്കാട്ട് മാമി എന്നിവരുടെ വീടുകള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌തെന്ന കേസിലും, തയ്യുള്ളതില്‍ അബ്ദുല്ലയുടെ വീടാക്രമിക്കുകയും തീ വെക്കുകയും കൊള്ള നടത്തുകയും ചെയ്‌തെന്ന കേസില്‍ ശാന്തിഷ്(27), സുധീഷ്(31), വിനോദന്‍(32), ബിജു(32) എന്നിവരെയുമാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.