കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ശിഹാബ് തങ്ങള്‍ മംഗല്യ നിധിയുട ഗള്‍ഫ് കോ.ഓഡിനേററര്‍ സി.കെ റഹ്മത്തുല്ലാനെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ 40 ാം വാര്‍ഷികാഘോഷ കമ്മിററി ആദരിച്ചു. ഞായറാഴ്ച രാത്രി നടന്ന ചടങ്ങില്‍ കുമ്പോല്‍ കെ.എസ്. ആററക്കോയ തങ്ങള്‍ റഹ്മത്തുല്ലാക്ക് ഉപഹാരം നല്‍കി.
സി.കെ. റഹ്മത്തുല്ലാന്റെ നേതൃത്വത്തില്‍ ഗള്‍ഫിലും നാട്ടിലുമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1.65 കോടിയുടെ രൂപയാണ് 165 നിര്‍ധന പെണ്‍കുട്ടികള്‍ക്ക് മംഗല്യ നിധിയിലൂടെ സംയുക്ത ജമാഅത്ത് നല്‍കിയത്. പ്രമുഖ വ്യവസായി എം.എ യൂസഫലി അടക്കമുളളവരുടെ കാരുണ്യ കൈ നീട്ടത്തിലൂടെയാണ് ഈ തുക ശേഖരിച്ചത്.
നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സി.കെ. റഹ്മത്തുല്ലാന്റെ നേതൃത്വത്തില്‍ ഗള്‍ഫിലും നാട്ടിലുമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1.65 കോടിയുടെ രൂപയാണ് 165 നിര്‍ധന പെണ്‍കുട്ടികള്‍ക്ക് മംഗല്യ നിധിയിലൂടെ സംയുക്ത ജമാഅത്ത് നല്‍കിയത്. പ്രമുഖ വ്യവസായി എം.എ യൂസഫലി അടക്കമുളളവരുടെ കാരുണ്യ കൈ നീട്ടത്തിലൂടെയാണ് ഈ തുക ശേഖരിച്ചത്.
ഖുര്‍ആന്‍ സാധിച്ച വിപ്ലവം എന്ന വിഷയത്തില്‍ അഹ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. കീഴൂര്‍ - മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മൗലവി, മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് അത്താവുല്ല തങ്ങള്‍, എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, കുമ്പള സംയുക്ത ജമാഅത്ത് സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍, കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാന പ്രസിഡണ്ട് എ. ഹമീദ് ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ട്രഷറര്‍ സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എം. മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി, സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, ജാതിയില്‍ ഹസൈനാര്‍, കെ.യു ദാവൂദ്, കെ.പി ശരീഫ് എഞ്ചിനീയര്‍, മഹ്മൂദ് അപ്‌സര, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, എം.കെ മുഹമ്മദ് അബൂദാബി, നാസര്‍ കുവൈത്ത്, മാണിക്കോത്ത് മുഹമ്മദ്കുഞ്ഞി, എം.കെ നാസര്‍, മുഹമ്മദ് കെ.എം, സി. മുഹമ്മദ്കുഞ്ഞി, പി.പി അബ്ദുര്‍ റഹ്മാന്‍, എം. ഹമീദ് ഹാജി, പി. യൂസുഫ് ഹാജി അരയില്‍, കെ.പി അബ്ദുര്‍ റഹ്മാന്‍ കമ്മാടം, എന്‍.പി അബ്ദുര്‍ റഹ്മാന്‍ കമ്മാടം, കെ.പി മുഹമ്മദ്, എ.പി ഉമര്‍, എം.ഒ മൊയ്തു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി നന്ദിയും പറഞ്ഞു.
ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment