കാസര്‍കോട്: നീലേശ്വരത്ത് നടന്ന സി പി ഐ ജില്ലാ സമ്മേളന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ കുണിയയിലും പെരിയയിലും കല്ലേറ്. കല്ലേറില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
കുണിയയില്‍ വച്ചുണ്ടായ കല്ലേറില്‍ മഞ്ചേശ്വരം കടമ്പാറില്‍ നിന്ന് വന്ന വിഷ്ണു ബസ് ഡ്രൈവര്‍ യശ്വന്തിയശ്വന്തി(24)നാണ് പരിക്കേറ്റത്. ഇവരുടെ ബസിന്റെ ഗ്ലാസ് പൂര്‍ണമായും. പരിക്കേറ്റ ഡ്രൈവറെ ആദ്യം പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബദിയടുക്കയില്‍ നിന്ന് വന്ന ബസിന് പെരിയയില്‍ വച്ചും കല്ലേറുണ്ടായി. സംഭവ സ്ഥലവും ആശുപത്രിയിലും പാര്‍ട്ടി നേതാക്കളായ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ബി വി രാജന്‍, ഇ കെ നായര്‍, വി രാജന്‍, രാമകൃഷ്ണഷെട്ടിഗാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment