കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (22) എം.ജി.റോഡില്‍ ചക്കര ബസാറിനടുത്ത ബെഡ് സെന്ററില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നു പേരെ കൂടി അന്വേഷണ സംഘം അറസ്റ്റുചെയ്തു.
പെയിന്റിംഗ് തൊഴിലാളി പാറക്കട്ട മീപ്പുഗുരി അണങ്കൂര്‍ റോഡിലെ കൃഷ്ണ (30), മന്നിപ്പാടി ആലങ്കോട് കോളനിയിലെ കെ.വിജേഷ് എന്ന ബിജു(24), കറന്തക്കാട് ഹോണ്ട ഷോറൂമിലെ ജീവനക്കാരനും എരിയാല്‍ കൊറുവയല്‍ സ്വദേശിയുമായ കെ.സച്ചിന് എന്ന സച്ചു (22) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരനും സംഘവും അറസ്റ്റുചെയ്തത്.
കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു സി.ഐ. പറഞ്ഞു.
ഇതോടെ ആബിദ് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്ലു പച്ചക്കാട്ടെ അക്ഷയ് റൈ (24) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
ഇതോടെ ആബിദ് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്ലു പച്ചക്കാട്ടെ അക്ഷയ് റൈ (24) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment