ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയിലെ കര്‍ണാടക ഗാളിമുഖത്തു മിനിബസിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരായ സിപിഎം നേതാവും മകനും മരിച്ചു. സിപിഎം അടുക്കം ബ്രാഞ്ച് സെക്രട്ടറി ദേലംപാടി അഡൂര്‍ അഡ്ഡമനയിലെ എ.എം. അബ്ദുല്‍റഹ്മാന്‍(52), മകന്‍ സിദ്ദീഖ്(23) എന്നിവരാണ് മരിച്ചത്.
കേരള-കര്‍ണാടക അതിര്‍ത്തിയായ ഗാളിമുഖ ടൗണിനടുത്ത വളവില്‍ രാവിലെ ഏഴരയോടെയാണ് അപകടം. ശബരിമല ദര്‍ശനം നടത്തി തിരിച്ചുപോവുകയായിരുന്ന കര്‍ണാടകയിലെ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് എതിര്‍ദിശയിലൂടെ ആദൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സിദ്ദീഖാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. സ്‌കൂട്ടറിലിടിച്ച ബസ് 15 മീറ്ററോളം മുന്‍പോട്ടു നീങ്ങിയ ശേഷമാണ് നിര്‍ത്തിയത്.
തെറിച്ചു റോഡില്‍ വീണ സിദ്ദീഖ് അപകടസ്ഥലത്തും അബ്ദുല്‍ റഹ്മാന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. കര്‍ണാടക സാംബിയ പൊലീസ് സ്ഥലത്തെത്തി. ഗള്‍ഫിലേക്കു പോകുന്നതിനുള്ള ഒരുക്കത്തിനിടയിലായിരുന്നു സിദ്ദീഖ്.

ഖദീജയാണ് അബ്ദുല്‍റഹ്മാന്റെ ഭാര്യ. മറ്റു മക്കള്‍: അബ്ദുല്ല, മുസ്തഫ, കാസിം, ഷംസീര്‍, ഫസീല, സാദിഖ്. മരുമകന്‍: ഹാരിസ്. സഹോദരങ്ങള്‍: ബീഫാത്തിമ, മറിയുമ്മ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment