ബദിയഡുക്ക: മൂന്നുവയസ്സുള്ള പെണ്‍കുഞ്ഞും അമ്മയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്കയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ പെര്‍ള സ്വര്‍ഗക്കടുത്ത് സജങ്കലയിലാണ് സംഭവം. ഗോവിന്ദ നായകിന്റെ ഭാര്യ യമുന (38), മകള്‍ ഗായത്രി (മൂന്ന്) എന്നിവരാണ് മരിച്ചത്. യമുന മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
www.malabarflash.comഗോവിന്ദ നായക് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് കരിങ്കല്‍ ക്വാറിയിലേക്ക് പണിക്ക് പോയതാണ്. രാത്രി ഏഴ് മണിക്ക് തിരിച്ചെത്തിയ ഗോവിന്ദ നായക് വിളിച്ചിട്ടും ഭാര്യ വാതില്‍ തുറക്കാത്തതിനാല്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍. വീടിന്റെ മേല്‍ഭാഗത്ത് പാകിയ കവുങ്ങിന്‍ തടിയില്‍ അമ്മയും കുഞ്ഞും തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഗോവിന്ദ നായകിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു.
നൈലോണ്‍ കയറില്‍ തുണിചുറ്റിയുണ്ടാക്കിയ നിലയിലാണ് ഗായത്രിയു ൈമൃതദേഹം തൂങ്ങി കിടന്നിരുന്നത്. യമുന നൈലോണ്‍ കയറില്‍ തൂങ്ങിയ നിലയിലുമായിരുന്നു. തൊട്ടുതാഴെ ഒരു സ്റ്റൂളും കണ്ടെത്തി. ഇതാണ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത്.
പണിക്ക് പോകുമ്പോള്‍ ഭാര്യയും കുഞ്ഞും സന്തോഷത്തിലായിരുന്നുവെന്ന് ഗോവിന്ദ നായക് പറയുന്നു. ഒരുമാസം മുമ്പ് യമുനയെ മാനസികാസ്വാസ്ഥ്യത്തിന് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സിച്ചിതായി പറയപ്പെടുന്നു. മാനസിക വിഭ്രാന്തിമൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment