Latest News

സഹോദരിമാര്‍ ഒരേ ദിവസം മരിച്ചു

കാഞ്ഞങ്ങാട് : പുതുവത്സര ദിനത്തില്‍ സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. കുശാല്‍ നഗറിലെ പരേതനായ പള്ളിക്കാടത്ത് മമ്മുവിന്റെ ഭാര്യകുഞ്ഞലീമ (80) വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെട്ടിരുന്നു.

രാവിലെ 10 മണിയോടെ കുഞ്ഞലീമയുടെ ഇളയ സഹോദരി നഫീസ(71)യും മരണപ്പെട്ടു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കുവൈത്ത് ശാഖാ ജനറല്‍ സെക്രട്ടറി പി എ നാസര്‍, പരേതയായ ഷെരീഫ, കുഞ്ഞിപ്പാത്തു, റാബിയ, കരീം, മൊയ്തു(ദുബായ്), സലാം (അബുദാബി), കുഞ്ഞാസ്യ, അഫ്‌സത്ത്, ജമീല, സുബൈര്‍ എന്നിവരാണ് കുഞ്ഞലീമയുടെ മക്കള്‍.
അബ്ദുള്ളക്കുഞ്ഞി മീനാപ്പീസ്, പരേതരായ കുഞ്ഞബ്ദുള്ള, മജീദ് മീനാപ്പീസ്, കുഞ്ഞി മൊയ്തു കൊടുങ്ങല്ലൂര്‍, സിദ്ദിഖ് (മുംബൈ), സഫിയ (ചുള്ളിക്കര), സഫിയ(ആറങ്ങാടി), സക്കീന (അതിഞ്ഞാല്‍), സുഹറ (ബല്ലകടപ്പുറം), ഫസീല (ബല്ലകടപ്പുറം) എന്നിവര്‍ മരുമക്കളാണ്.
ഹൊസ്ദുര്‍ഗിലെ പരേതനായ സുലൈമാന്റെ ഭാര്യയാണ് മരണപ്പെട്ട നഫീസ. മുഹമ്മദ് കുഞ്ഞി, ഹമീദ്, സുലൈഖ എന്നിവര്‍ മക്കളും അബ്ദുള്‍ റഹ്മാന്‍ മാണിക്കോത്ത്, റാബിയ നിടുങ്കണ്ട, ഉമൈബ കുശാല്‍ നഗര്‍ എന്നിവര്‍ ജാമാതാക്കളുമാണ്. മൊയ്തു, അന്തൂഞ്ഞി, പരേതയായ ബീഫാത്തിമ, മറിയക്കുഞ്ഞി, കുഞ്ഞാസ്യ എന്നിവരാണ് ഇവരുടെ സഹോദരങ്ങള്‍. 

കുഞ്ഞലീമയുടെ മയ്യത്ത് ഹൊസ്ദുര്‍ഗ് ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും നഫീസയുടെ മയ്യത്ത് മീനാപ്പീസ് കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.