Latest News

സരിതയെ പിന്തുടര്‍ന്ന് ഫോട്ടോ എടുത്ത യുവാക്കള്‍ക്ക് പണികിട്ടി

ചേര്‍ത്തല: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ സഞ്ചരിച്ച കാറിനെ ബൈക്കില്‍ പിന്തുടര്‍ന്ന് രണ്ടു യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ചിത്രം എടുത്തത് ദേശീയപാതയില്‍ നാടകീയരംഗം സൃഷ്ടിച്ചു. 

വ്യാഴാഴ്ച ഉച്ചയോടെ ചേര്‍ത്തല പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. എറണാകുളത്തേക്ക് കാറില്‍ പോവുകയായിരുന്നു സരിത. പിന്നാലെ ബൈക്കില്‍ വന്ന ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ സരിതയെ പിന്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രം എടുത്തു. ഇത് മനസിലാക്കിയ സരിതയും ഒപ്പമുള്ളവരും ബൈക്കിനെ മറികടന്ന് തടഞ്ഞു. കാറില്‍ നിന്നിറങ്ങിയ സരിത മൊബൈല്‍ ഫോണ്‍ വാങ്ങി ചിത്രം നീക്കംചെയ്തു. പൊലീസിനെ വിളിച്ചുവരുത്തി. 

യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചേര്‍ത്തല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ സരിതയും കൂട്ടരും സ്റ്റേഷനില്‍ എത്തി. യുവാക്കളുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് പറഞ്ഞ സരിത, പരാതി ഇല്ലെന്ന് അറിയിച്ചു. യുവാക്കളെ താക്കീതുചെയ്തശേഷം പൊലീസ് വിട്ടയച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.