Latest News

റുബീനയുടെ മോചനം ആവശ്യപ്പെട്ട് ജയചന്ദ്രന്‍ മൊകേരിയുടെ എഫ്.ബി പോസ്റ്റ്

മലപ്പുറം: ഒമ്പത് മാസത്തോളം മാലദ്വീപ് ജയിലില്‍ തടവില്‍ കഴിഞ്ഞ ജയചന്ദ്രന്‍ മൊകേരി വീണ്ടും ഫേസ്ബുക് പോസ്റ്റുമായി രംഗത്ത്. അഞ്ച് വര്‍ഷത്തോളമായി മാലദ്വീപില്‍ ജയിലില്‍ കഴിയുന്ന വര്‍ക്കല സ്വദേശിനി റുബീനയുടെ മോചനത്തിനായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിച്ചാണ് പുതിയ പോസ്റ്റ്.

ജയില്‍ മോചനത്തിന് ശേഷം ഡിസംബര്‍ 25ന് നാട്ടിലത്തെി ജനുവരി എട്ടിനായിരുന്നു ആദ്യ പോസ്റ്റ്. തന്‍െറ മോചനത്തിനായി ശ്രമിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന് ശേഷം വരുന്ന പോസ്റ്റാണിത്.

കോട്ടയത്തെ രാജേഷ്, വര്‍ക്കലയിലെ റുബീന എന്നിവരുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കാണാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വഴി ശ്രമം നടത്തിവരികയാണ്. നേരത്തേ കോഴിക്കോട്ടുവെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ഇവരുടെ മോചനകാര്യം ജയചന്ദ്രന്‍ സംസാരിച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.