കറുകച്ചാല്‍: പെങ്ങളുടെ കല്യാണത്തിനു പണം കടംവാങ്ങാന്‍ നെട്ടോട്ടമോടിയ മോഹനദാസിന് കല്യാണത്തലേന്നു ഭാഗ്യദേവതയുടെ കടാക്ഷം. കാരുണ്യ ഭാഗ്യക്കുറിയുടെ ശനിയാഴ്ച നടന്ന കെആര്‍ 173-ാം നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് ഇടയപ്പാറ ഇളപ്പുങ്കല്‍ അടുകുഴിയില്‍ രാംറാം മോഹനന്റെ (കുഞ്ഞുമോന്‍) മകന്‍ മേസ്തിരിപ്പണിക്കാരനായ മോഹനദാസിന് (28) ലഭിച്ചത്.
രാമങ്കരി സ്വദേശി ശരത്തുമായുള്ള സഹോദരി സൂര്യകലയുടെ വിവാഹമായിരുന്നു ഞായറാഴ്ച. വിവാഹത്തലേന്ന് ഉച്ചയ്ക്കാണ് ചാമംപതാല്‍ സോബിന്‍ ലക്കി സെന്ററിലെ ലോട്ടറി ഏജന്റ് പത്തനാട് സ്വദേശി രാജനില്‍നിന്നു ടിക്കറ്റ് വാങ്ങിയത്. മോഹനദാസ് ഫലം അറിയാന്‍ പത്തനാട്ട് എത്തിയെങ്കിലും ഒന്നാം സമ്മാനം മാത്രം നോക്കാതെ ബാക്കി നമ്പറുകള്‍ നോക്കി മടങ്ങുകയായിരുന്നു.

രാത്രിയില്‍ സുഹൃത്തുക്കളായ മനോജും അജേഷും പറഞ്ഞാണ് പത്തനാട്ടാണ് ഒന്നാം സമ്മാനം അടിച്ചതെന്നറിഞ്ഞത്. താനും ടിക്കറ്റെടുത്തിരുന്നെങ്കിലും സമ്മാനം അടിച്ചില്ലെന്നു പറഞ്ഞു മോഹനദാസ് ടിക്കറ്റ് എടുത്തു സുഹൃത്തുക്കളെ കാണിച്ചു. അപ്പോഴാണ് ഒന്നാം സമ്മാനമാണ് ഇത്രയും സമയം പോക്കറ്റില്‍ കിടന്നതെന്നു മനസ്സിലായത്.
സ്ഥലം വാങ്ങി പുതിയൊരു വീടുവയ്ക്കണമെന്നാണു മോഹനദാസിന്റെ ആഗ്രഹം. സമ്മാനമടിച്ച കെഇ 637998 നമ്പര്‍ ടിക്കറ്റ് പത്തനാട്ടെ കങ്ങഴ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.
സ്ഥലം വാങ്ങി പുതിയൊരു വീടുവയ്ക്കണമെന്നാണു മോഹനദാസിന്റെ ആഗ്രഹം. സമ്മാനമടിച്ച കെഇ 637998 നമ്പര്‍ ടിക്കറ്റ് പത്തനാട്ടെ കങ്ങഴ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment