കോഴിക്കോട്: നഗരം ഉത്സവ ലഹരിയിലാണ്. ഒഴിവുദിനത്തിന്റെ ആലസ്യം വിട്ടൊഴിഞ്ഞ് വഴികളായ വഴികളെല്ലാം കലോത്സവ നഗരികളിലേക്ക് പുഴയായി ഒഴുകിയപ്പോള്‍, 55ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം, ജനകീയതയുടെ പട്ടുടുത്ത്, ചന്തമെഴും ഹൂറിയായി മാറി. മാപ്പിള കലയുടെ ഏഴഴകും വാരിപ്പൂശിയ ഒപ്പന വേദി തന്നെയായിരുന്നു ഞായറാഴ്ചയും കാന്തം പോലെ ജനക്കൂട്ടത്തെ ചേര്‍ത്തു നിര്‍ത്തിയത്. മണവാട്ടിയുമായെത്തുന്ന ഹൂറിമാരെ കോഴിക്കോട്ടുകാര്‍ നെഞ്ചിലേറ്റുന്ന കാഴ്ചക്കാണ് നഗരം സാക്ഷിയായത്.
രണ്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരം അഞ്ച് മണിക്കൂര്‍ വൈകി ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍, പ്രധാനവേദിയും പരിസരവുമെല്ലാം ജനസാഗരമായി. പൂഴി വാരിയിട്ടാല്‍ താഴെ വീഴാത്ത സ്ഥിതി. അപ്പോഴും സംഗീതവും നൃത്തവും ജീവവായു പോലെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന കോഴിക്കോട്ടുകാര്‍, നഗരവീഥികള്‍ നിറഞ്ഞ്, പ്രധാനവേദിയിലേക്ക് ഒഴുകുകയായിരുന്നു.
(ഫോട്ടോ: മാതൃഭൂമി)

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment