മൂവാറ്റുപുഴ: പുനര്‍വിവാഹിതരാകാന്‍ ആഗ്രഹിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കുന്നവരെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന യുവതിയെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ കുറുപ്പംപടി ചിറങ്ങര വീട്ടില്‍ ജിജി മാത്യു(38)ആണ് അറസ്റ്റിലായത്.
പത്രങ്ങളില്‍ പുനര്‍വിവാഹ പരസ്യം നല്‍കുന്നവരെ ഫോണിലൂടെ ബന്ധപ്പെട്ട് വിവാഹത്തിനു തയാറാണെന്നു ധരിപ്പിച്ച ശേഷം ഇവരില്‍ നിന്നു പണവും, സ്വര്‍ണവും, വിലപിടിപ്പുള്ള ഉപകരണങ്ങളും കവരുകയാണ് ജിജിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു.
പത്തനംതിട്ട സ്വദേശിയായ അധ്യാപകനില്‍ നിന്നു 10 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്നു മൂവാറ്റുപുഴ എസ്‌ഐ പി.എച്ച്. സമീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ജിജി പിടിയിലായത്. വിധവയും അനാഥയുമാണെന്നു വിശ്വസിപ്പിച്ചാണ് അധ്യാപകനെ കെണിയില്‍ പെടുത്തിയത്. പലവട്ടം നേരില്‍ കണ്ട് ബന്ധം ഉറപ്പിച്ച ജിജി മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം വാങ്ങാന്‍ അധ്യാപകനെ നിര്‍ബന്ധിച്ചു.
ഇതനുസരിച്ച് അധ്യാപകനും ജിജിയും ചേര്‍ന്ന് ഇവിടെ നിന്നു 10 പവന്റെ സ്വര്‍ണം വാങ്ങി. തുടര്‍ന്നു ഇരുവരും ഹോട്ടലില്‍ മുറിയെടുത്തു. ലഹരിവസ്തു നല്‍കി അധ്യാപകനെ മുറിയില്‍ മയക്കി കിടത്തിയ ശേഷം പണവും സ്വര്‍ണവുമായി ജിജി മുങ്ങുകയായിരുന്നു. അധ്യാപകന്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഭര്‍ത്താവും മകനും ഉള്ള സ്ത്രീ ഇവര്‍ അപകടത്തില്‍ മരിച്ചുവെന്നു വിശ്വസിപ്പിച്ചാണ് പത്രത്തില്‍ പരസ്യം കൊടുക്കുന്നവരെ സമീപിക്കുന്നത്. പലര്‍ക്കും പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അപമാനം ഭയന്നു പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്നു പൊലീസ് പറഞ്ഞു. അധ്യാപകനില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണം പെരുമ്പാവൂരിലെ പണമിടപാടു സ്ഥാപനത്തില്‍ നിന്നു പൊലീസ് കണ്ടെടുത്തു.
ആലുവയില്‍ വീസാ തട്ടിപ്പ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ജിജി. അശ്വതി, മിനി എന്നീ പേരുകളാണ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നത്. പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു. മൂവാറ്റുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എച്ച്. സമീഷ്, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ കെ.കെ. രാജേഷ്, കെ.എം. സലിം, പി.എന്‍. രതീശന്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ കവിത എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment