മംഗളൂരു: സ്ത്രീയുടെ ടിക്കറ്റുപയോഗിച്ച് വിമാനയാത്ര ചെയ്യാന്‍ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരു സ്വദേശിയായ മുഹമ്മദ് ഷക്കീലിനെയാണ് അറസ്റ്റുചെയ്തത്. ഇയാള്‍ മംഗളൂരുവില്‍നിന്ന് മുംബൈക്കുള്ള ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.
ഇംറാന്‍ എന്നയാള്‍ തന്റെ മാതാവ് ഷംഷാദ് ബീഗത്തിന്റെ പേരില്‍ എടുത്ത ടിക്കറ്റിലാണ് ഷക്കീല്‍ യാത്രചെയ്യാനൊരുങ്ങിയത്. സംഗതി തിരിച്ചറിഞ്ഞ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ ഇയാളെ തടയുകയും ബജ്‌പെ പോലീസില്‍ ഏല്പിക്കുകയുമായിരുന്നു.
റിപ്പബ്ലൂക് ദിനാഘോഷത്തോടനുബന്ധിച്ച് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയുണ്ട്. മാത്രമല്ല, സ്വന്തം ടിക്കറ്റിലല്ലാതെ വിമാനയാത്ര കുറ്റകരമാണെന്നും പോലീസ് പറഞ്ഞു.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment