Latest News

10.60 കിലോ കുങ്കുമപ്പൂവുമായി മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: 12.72 ലക്ഷം രൂപ വിലമതിക്കുന്ന 10.60 കിലോ കുങ്കുമപ്പൂവുമായി മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ പിടിയിലായി. മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്.

25 ഗ്രാം വീതം തൂക്കം വരുന്ന 424 പാക്കറ്റുകളാണ് ഇയാളുടെ ബാഗേജില്‍ നിന്നും കണ്ടെടുത്തത്. വ്യാഴാഴ്ച രാവിലെ ദുബൈയില്‍ നിന്നെത്തിയ കത 814 നമ്പര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു റിയാസ്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. ഉദയശങ്കരന്റെ നേതൃത്വത്തിലാണ് റിയാസിനെ പിടികൂടിയത്.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.