Latest News

നാദാപുരം: പ്രതിഷേധത്തിന്റെ മറവില്‍ ആക്രമണവും കൊള്ളയും;കോടികളുടെ നഷ്ടം

നാദാപുരം: തൂണേരിയിലെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം. തൂണേരി, നാദാപുരം, എടച്ചേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് വ്യാപകമായ തോതില്‍ തീവെയ്പും കൊള്ളയും നടന്നത്. സംഭവം നടന്ന വെള്ളൂര്‍ ഭാഗത്ത് മാത്രം നൂറോളം വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു.

പൊലിസ് സംവിധാനം ഈ ഭാഗങ്ങളില്‍ ശക്തമായി ഉണ്ടായിട്ടും അക്രമികള്‍ വീടുകളില്‍ കയറി കൊലവിളി നടത്തുകയായിരുന്നു. സ്ത്രീകളുടെ കഴുത്തിലണിഞ്ഞ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള കിട്ടാവുന്ന മുഴുവന്‍ സാധനങ്ങളും കൊള്ളയടിച്ചതിന് ശേഷം വീട്ടുകാരെ പുറത്താക്കി വീടുകള്‍ക്ക് തീ ഇടുകയായിരുന്നു. 

www.malabarflash.comപല വീടുകളും ഇനി ഉപയോഗിക്കാന്‍ പറ്റാത്തവിധം തകര്‍ത്തു തരിപ്പണമാക്കി. അക്രമം ഭയന്ന് ഈ പ്രദേശത്ത് 150 ലധികം പേര്‍ വീടുകള്‍ ഒഴിഞ്ഞു പോയിട്ടുണ്ട്. ഇവര്‍ പരിസര പ്രദേശങ്ങളിലുള്ള തങ്ങളുടെ ബന്ധുവീടുകളില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. വെള്ളൂര്‍ ഭാഗത്തെ വീടുകളിലാണ് വ്യാപകമായ അക്രമണങ്ങള്‍ നടന്നത്. 

വെള്ളിയാഴ്ച രാത്രി നടക്കേണ്ട ചെറു മകളുടെ വിവാഹത്തിനു ഒരുക്കി വെച്ച പണവും ആഭരണങ്ങളുമടക്കം നഷ്ടപ്പെട്ട കോടഞ്ചേരി വെള്ളച്ചാലില്‍ അമ്മദിന്റെ വീട്ടില്‍ നിന്നാണ് അക്രമ പരമ്പര തുടങ്ങിയത്. സ്വന്തമായി വീടില്ലാത്തതിനാലാണ് ചെറുമകളുടെ കല്യാണം ഈ വീട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. അക്രമി സംഘത്തോട് വീട്ടുകാര്‍ കരഞ്ഞു പറഞ്ഞിട്ടും ഇതൊന്നും ചെവി കൊള്ളാതെ കണ്ണില്‍കണ്ടതെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു. പന്തലിലെ കസേരകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു.

അകത്ത് കയറി അലമാരയില്‍ ഉണ്ടായിരുന്ന വിവാഹ വസ്ത്രങ്ങളും, ആഭരണങ്ങളും എടുത്താണ് ഇവര്‍ സ്ഥലം വിട്ടത്. ചക്കരക്കുനി മൊയ്തു ഹാജിയുടെ വീട് ചുട്ടു ചാമ്പലാക്കി. വീട്ടു മുറ്റത്തെ തേങ്ങാകൂടയില്‍ ഉണ്ടായിരുന്ന ആയിരത്തില്‍ പരം തേങ്ങകള്‍ വെണ്ണീരായിമാറി.ഇവിടുത്തെ ഇന്നോവ കാറും ബൈക്കും കത്തിച്ചു. തയ്യുള്ളതില്‍ അബൂബക്കര്‍ ഹാജിയുടെ വീട്ടിലും നായാട്ട് നടന്നു. ഇന്നോവ കാര്‍ ചാരമായി.


കരിയിലാട്ട് ഇസ്മായിലിന്റെ വീട്ടില്‍ സ്ത്രീകളെ അകത്ത് പൂട്ടിയിട്ട ശേഷമാണ് തീ വെച്ചത്. ബഹളം കേട്ട് പൊലീസ് എത്തിയാണ് ഇവരെ പുറത്തിറക്കിയത്. കാട്ടുമടത്തില്‍ അബ്ദുല്ലയുടെ വീട് കത്തിച്ച ശേഷം വീട്ടിലെ ഉപകരണങ്ങള്‍ കിണറ്റില്‍ വാരി വലിച്ചിട്ട നിലയിലാണ്. വീട്ടു മുറ്റത്തെ ആള്‍ട്ടോ കാറും അഗ്‌നിക്കിരയാക്കി.
www.malabarflash.comവീടുകളില്‍ കടന്ന അക്രമിസംഘം ആദ്യം വീടുകളില്‍ വ്യാപകമായ കൊള്ള നടത്തിയതിന് ശേഷം വീടു തകര്‍ക്കുകയാണ് ചെയ്തത്. വീടുകളില്‍ സൂക്ഷിച്ചുവെച്ച ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവെച്ചതിന് ശേഷമാണ് പല വീടുകള്‍ക്കും തീ കൊടുത്തത്. ഇത് തീ പിടുത്തത്തിന്റെ ആക്കം കൂട്ടി. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും പല വീടുകളും നിശ്ശേഷം കത്തിയമര്‍ന്നിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളുകളും കാറുകളും ഒന്നൊഴിയാതെ അഗ്‌നിക്കിരയാക്കിയ സംഘം വീട്ടുകാര്‍ക്കെതിരെ കൊലഭീഷണി മുഴക്കി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു.


മുപ്പതോളം ബൈക്കുകളും 20 ലധികം കാറുകളുമാണ് മണിക്കൂറുകള്‍കൊണ്ട് അക്രമികള്‍ തീയിട്ടു നശിപ്പിച്ചത്.രാമത്ത് താഴകുനി സുലൈമാന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ജനലുകളും കട്ടിലകളും ഇളക്കിമാറ്റി മുറ്റത്തേക്ക് മറിച്ചിട്ടാണ് തീ കൊടുത്തത്. ഇവിടെനിന്നാണ് 40 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടു. ഉസ്മാന്റെ 70,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ അക്രമിക്കപ്പെട്ട എല്ലാ വീടുകളില്‍നിന്നും താമസക്കാര്‍ ഒഴിഞ്ഞുപോയിരിക്കുകയാണ്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.