കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള രജീഷിന്റെ വൈദഗ്ധ്യം കണ്ടറിഞ്ഞ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇ.പി.കമറുദ്ദീനാണ് ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ട് ഈ യുവകലാകാരന് അവസരം ഒരുക്കികൊടുത്തത്.
12 ഇഞ്ച് നീളവും 6 ഇഞ്ച് ഉയരവുമുള്ള 12 ചര്‍ക്കകളാണ് ഉപഹാര സമര്‍പ്പണത്തിനായ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഏറ്റവും മികച്ച ഒരു ചര്‍ക്കയാണ് ഒബാമയ്ക്ക് സമ്മാനമായ് നല്‍കുക.വേലൂര്‍ പുലിയന്നൂര്‍ ആശാരി വീട്ടില്‍ കൃഷ്ണന്റെ മകന്‍ രജീഷ്, കുട്ടിക്കാലം മുതല്‍ തന്നെ ശില്‍പ നിര്‍മ്മാണത്തിനും കരകൗശല നിര്‍മ്മാണത്തിലും മികവ് പുലര്‍ത്തിയിരുന്നു. എച്ച്.സി.ഡി.കെ.തിരുവന്തപുരം യൂണീറ്റിലേക്ക് തേക്കില്‍ തീര്‍ത്ത 25 ശില്‍പ്പങ്ങള്‍ രജീഷ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
ആവണശ്ശേരി ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍ സെക്രട്ടറിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വി.കേശവനാണ് ചര്‍ക്ക നിര്‍മ്മാണത്തിന് രജീഷിന് പ്രേരണ നല്‍കിയത്. 2012 മുതല്‍ കേരള ഖാദി ബോര്‍ഡിന് ആവശ്യമായ ചര്‍ക്കകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് രജീഷാണ്.

ജനുവരി 26 ന് ചെങ്കോട്ടയില്‍ വെച്ച് നടക്കുന്ന പ്രൗഢോജ്ജ്വലമായ ചടങ്ങില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഭാരതത്തിന്റെ ഉപഹാരം ഏറ്റ് വാങ്ങുമ്പോള്‍ രജീഷിനോടൊപ്പം സാംസ്‌കാരിക ജില്ലയായ ത്യശ്ശൂരിനും അത് അഭിമാനത്തിന്റെ നിമിഷങ്ങളായി മാറും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment