ബേക്കല്‍: വരനെയും ആനയിച്ചു കൊണ്ട് ഗതാഗത തടസ്സമുണ്ടാക്കി വാഹന റാലി നടത്തുന്നതിനെതിരെ മഹല്ല് കമ്മിററികളും സംയുക്ത ജമാഅത്തുകളും മാസങ്ങളായി നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ ബോധം തിരിച്ചു കിട്ടാത്ത യുവാക്കളെ നിലനിയ്ക്ക് നിര്‍ത്താന്‍ പോലീസ് നടപടി തുടങ്ങി. ഇത്തരക്കാരെ നിയമ പരമായി നേരിടാനുളള ബേക്കല്‍ പോലീസിന്റെ നടപടിക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പിന്തുണ.
ഞായറാഴ്ച റോഡ് ഗതാഗതം തടസപ്പെടുത്തി കൊണ്ട് ചിത്താരിയില്‍ നിന്നും ബേക്കലിലേക്ക് വരനെയും ആനയിച്ചു കൊണ്ട് വാഹന റാലി നടത്തിയതിന് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെ ചിത്താരിയിലെ വരനെയും ആനയിച്ചു കൊണ്ട് നിരവധി കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ ബേക്കലിലെ വധുവിന്റെ വീട്ടിലേക്ക് യുവാക്കള്‍ വാഹന റാലി നടത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഏറെ സമയം വാഹനങ്ങള്‍ക്ക് തടസം നേരിട്ടതോടെയാണ് ബേക്കല്‍ എസ്.ഐ പി. നാരായണന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക പോലീസ് സംഘം ഗതാഗത തടസ്സമുണ്ടാക്കി വാഹന റാലിയില്‍ പങ്കെടുത്ത ബൈക്ക്, കാര്‍ തുടങ്ങിയവയുടെ നമ്പറുകള്‍ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment